കൊച്ചി: ബെംഗളൂരില്‍ സമാപിച്ച സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍) ഉദ്ഘാടന സീസണില്‍ ബിഗ്റോക്ക് മോട്ടോര്‍സ്പോര്‍ട്സിന് കിരീടം. മൂന്ന് വിഭാഗങ്ങളിലും ജേതാക്കളായാണ് ബെംഗളൂരു ആസ്ഥാനമായ ടീം പ്രഥമ സീസണില്‍ വെന്നിക്കൊടി പാറിച്ചത്.
ബിഗ്റോക്ക് മോട്ടോര്‍സ്പോര്‍ട്സിന്റെ മാറ്റ് മോസ് 450 സിസി ഇന്‍ര്‍നാഷണല്‍ വിഭാഗത്തില്‍ ചാമ്പ്യനായപ്പോള്‍, 250 സിസി ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ ബിഗ്റോക്ക് മോട്ടോര്‍സ്പോര്‍ട്സിന്റെ തന്നെ റെയ്ഡ് ടെയ്ലര് ഒന്നാം സ്ഥാനത്തെത്തി. ബിഗ്റോക്കിന്റെ തനരത് പെന്‍ജന്‍ 250 സിസി ഇന്ത്യന്‍-ഏഷ്യ മിക്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി.
റെക്കോഡ് പങ്കാളിത്തത്തിനാണ് ബെംഗളൂരില്‍ നടന്ന ഗ്രാന്‍ഡ ഫിനാലെ സാക്ഷ്യം വഹിച്ചത്. എണ്ണായിരത്തിലധികം പേര് സൂപ്പര്ക്രോസിന്റെ ആവേശകരമായ ഫൈനല്‍ മത്സരങ്ങള്‍ കാണാനെത്തി. സീസണില്‍ ആകെ 30000ത്തിലധികം കാണികള്‍ നേരിട്ട് മത്സരങ്ങള്‍ കാണാനെത്തി. സൂപ്പര്‍ക്രോസ് ഇവന്റ് കാണികളുടെ എണ്ണത്തില്‍ ഇത് പുതിയ ആഗോള റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു.
ബെംഗളൂരില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെ ഞങ്ങളുടെ പ്രതീക്ഷകള്ക്കപ്പുറമായിരുന്നുവെന്നും, കൂടുതല്‍ ആവേശകരമായ രണ്ടാം സീസണിന് ഇത് കളമൊരുക്കുകയാണെന്നും ലില്ലേരിയ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും സിയറ്റ് ഐഎസ്ആര്‍എല്‍ സഹസ്ഥാപകനുമായ വീര്‍ പട്ടേല്‍ പറഞ്ഞു.
Read more ….
- രാഹുൽ വരുമോ? ഉത്തരം കിട്ടാത്ത ചോദ്യമായി വയനാട്; ഓടിയൊളിച്ച് കോൺഗ്രസ്
- ടിപി വധം 8 പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി; കീഴ്ക്കോടതി ജീവപര്യന്തം വിധിച്ചവർക്ക് ഇരട്ട ജീവപര്യന്ത്യം
- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ രണ്ട് വനിതകള്‍; എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
ഞങ്ങളുടെ കൂട്ടായ സ്വപ്നം യാഥാര്‍ഥ്യമായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എഫ്എംഎസ്ഐ, എഫ്ഐഎം, റേസിങ് ടീമുകള്‍, പാര്‍ട്ണേഴ്സ് എന്നിവരുടെ പിന്തുണയോടെ ലോകത്തെ സൂപ്പര്ക്രോസിന്റെ കേന്ദ്രബിന്ദുവായി ഞങ്ങള്‍ ഇന്ത്യയെ മാറ്റും. സീസണിലെ എല്ലാ വിജയികളെയും പങ്കാളികളെയും സിയറ്റ് ഐഎസ്ആര്എലിന് വേണ്ടി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.