ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടിയ പോലീസുകാരനെ നാട്ടുകാർ കയ്യോടെ പിടികൂടി. ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ് സംഭവം. സുരക്ഷാ ചുമതലയുളള പോലീസുകാരൻ തന്നെ ആയിരുന്നു കള്ളനായി മാറിയത്. ആവടി സ്പെഷ്യൽ ബറ്റാലിയലിനെ കോൺസ്റ്റബിൾ രാജാദുര ആണ് പിടിയിലായത്. ഇയാൾ വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.
ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു രാജാദുരയുടെ അതിക്രമം. മാല നഷ്ടമായതിന് പിന്നാലെ വിജയലക്ഷ്മി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടി. പൊലീസിന് കൈമാറും മുൻപ് ഇയാളെ മർദ്ദിക്കുകയും ചെയ്തു. മൂന്ന് മാസം മുൻപാണ് രാജാദുര അറുമ്പാക്കം മെട്രോ സ്റ്റേഷനിലെത്തിയത്. ഇതിന് മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൂളമേട് പൊലീസ് അറിയിച്ചു.
Read more ….
- ശോഭന തന്നെ വിളിച്ച് കാര്യം പറഞ്ഞു; നടിയുമായുള്ള ബന്ധം വെളിപ്പെടുത്തി ശശി തരൂർ
- ഹിജാബ് ഉള്‍പ്പെടെ ഒരു പെണ്‍കുട്ടി എന്താണ് ധരിക്കണമെന്നത് അവളുടെ താത്പര്യമാണ്; രാഹുൽ ഗാന്ധി
- സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; ഉത്തർപ്രദേശിൽ ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെച്ചു
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
- ടിപി വധത്തിൽ വിധി മൂന്നരയ്ക്ക്; വിയോജിപ്പിനുള്ള അവകാശത്തിനെതിരെയുള്ള കടന്നാക്രമണം;പ്രതികൾ നടത്തിയത് ജനാധിപത്യത്തിനും നിയവാഴ്ചക്കെതിരെയുമുള്ള വെല്ലുവിളിയെന്ന് ഹൈക്കോടതി