അലാന്യ (തുർക്കി): തുർക്കിഷ് വിമൻസ് കപ്പിലെ അവസാന മത്സരത്തിൽ ഇന്ന് ഇന്ത്യൻ വനിത ഫുട്ബാൾ ടീം കൊസോവോയെ തോൽപിച്ചാൽ കിരീടവുമായി മടങ്ങാം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇരു ടീമിനും ആറ് പോയന്റ് വീതമാണുള്ളത്.
തുർക്കിഷ് വനിത കപ്പിൽ ഇന്ത്യ-കൊസോവോ ‘ഫൈനൽ’ ഇന്ന് ഗോൾ വ്യത്യാസത്തിൽ കൊസോവോ ഒന്നും ഇന്ത്യ രണ്ടും സ്ഥാനങ്ങളിലാണ്. രണ്ട് കളികളും തോറ്റ ഹോങ്കോങ്ങിനും എസ്തോണിയക്കും പോയന്റൊന്നുമില്ല. അഞ്ച് തവണ സാഫ് കപ്പും മൂന്ന് പ്രാവശ്യം സാഫ് ഗെയിംസ് സ്വർണവും നേടിയ ഇന്ത്യക്ക് ദക്ഷിണേഷ്യക്ക് പുറത്തുപോലും ഇന്നോളം കിരീട നേട്ടമുണ്ടായിട്ടില്ല. രണ്ട് യൂറോപ്യൻ ടീമുകളുള്ള തുർക്കിഷ് വനിത കപ്പിൽ മികച്ച പ്രകടനമാണ് നീലപ്പട നടത്തുന്നത്.
Read more:
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
- സിപിഎം ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കാൻ കെഎസ് ഹംസ
- തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു
- കണ്ണൂരിൽ കെ സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നു; എൽഡിഎഫ് ഉരുക്കുകോട്ടയിൽ എം വി ജയരാജനെ പോരിനിറക്കാൻ നീക്കം
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ