വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യ തലസ്ഥാനത്തു രണ്ടാംഘട്ട സമരം നടത്തുകയാണ് കർഷകർ. ഈ സമരം തടയാൻ വന് സന്നാഹങ്ങളാണ് പോലീസിനെ ഉപയോഗിച്ച് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു വശത്ത് സർക്കാരും പോലീസും മുള്ളുവേലികളും ഇരുമ്പാണികളും കണ്ണീർവാതകം നിറച്ച ഡ്രോണുകളും ഉപയോഗിച്ച് കർഷകരുടെ ആവശ്യങ്ങളെ തടസ്സപ്പെടുത്തുമ്പോൾ മറ്റൊരു വശത്ത് സമൂഹമാധ്യമങ്ങളിലൂടെ കർഷകർക്കെതിരെയും കർഷക പ്രക്ഷോഭത്തിനെതിരെയും പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്.
കർഷക സമരത്തിൽ പങ്കെടുക്കാൻ പണം നൽകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കർഷകപ്രക്ഷോഭത്തിൻ പങ്കെടുക്കാൻ പണം ആവശ്യപ്പെട്ട് ബ്രോക്കറുമായി തർക്കിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
‘ഒരുമാസം ഹരിയാന അതിർത്തിയിലിരുന്ന് സമരം ചെയ്യാൻ 40000 രൂപ വേണം എന്ന് ആവശ്യപ്പെടുമ്പോൾ 35000 രൂപ തരാമെന്ന് ബ്രോക്കർ പറയുന്നു”… ഒപ്പം നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണവും മദ്യവും ഞങ്ങൾ തരും … സമരത്തിന്റെ പേരിൽ ഒരുമാസം ഇവിടെ വെറുതേയിരിക്കുന്നതിനാണ് നിനക്ക് 35000 രൂപ ഞങ്ങൾ തരുന്നത് എന്നും പറയുന്നു…. എന്താണ് കർഷക സമരവുമായി ബന്ധപ്പെട്ട ഈ പണമിടപാടിന്റെ സത്യാവസ്ഥ എന്ന് നോക്കാം.
അന്വേഷിക്കുമ്പോൾ ഈ പണമിടപാട് സത്യമാണ്. പക്ഷെ, സമരം ചെയ്യാൻ വേണ്ടിയാണോ ഈ ഇടപാട് തർക്കം, അതോ മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാകുവോ?
റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിക്കുമ്പോൾ കൂടുതൽ വ്യക്തതയുള്ള തെളിവുകൾ ഇൻസ്റ്റാഗ്രാമിൽ നിന്നും കണ്ടെത്തി. പഞ്ചാബി ഭാഷയിലാണ് ചർച്ചയും തർക്കവുമൊക്കെ നടക്കുന്നത്. “ട്രാക്ടർ ഇടപാട് നടക്കുന്നത് കാണുക” എന്ന തലകെട്ടോടെ ജനുവരി 18 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ ആളുകൾക്ക് പിന്നിൽ നിരവധി ട്രാക്ടറുകളും കാണാം.
ഈ വീഡിയോയിൽ രണ്ടുപേർ ഒരു പേപ്പറിൽ എന്തോ എഴുതുന്നതും മറ്റൊരാൾ മേശയുടെ അപ്പുറത്തുനിന്നും “ചർച്ച നടന്നത് 35,000 രൂപയ്ക്കാണ്, ഞാൻ ട്രാക്ടർ നോക്കി നിങ്ങൾക്ക് പുതിയത് തരാം” എന്നും തുക എഴുതു എന്നും പറയുന്നത് കേൾക്കാം. കസേരയിൽ ഇരിക്കുന്നയാൾ 40,000 രൂപ ആവശ്യപ്പെടുന്നുണ്ട്.
2024 ജനുവരിയിൽ ഈ വീഡിയോ ചില ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിൽ തമാശയായി ഷെയർ ചെയ്തിട്ടുമുണ്ട്. ‘ട്രാക്ടറിനായുള്ള വിലപേശൽ’ എന്ന തലകെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വൈറലായ വീഡിയോയിൽ കറുത്ത തലപ്പാവ് ധരിച്ചയാൾ ട്രാക്ടർ വിൽക്കുന്നയാളാണെന്നും പിങ്ക് തലപ്പാവ് ധരിച്ചയാൾ ബ്രോക്കറാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
ഇതിപ്പോൾ നിന്നും വൈറൽ വീഡിയോ കർഷക സമരത്തിൽ നിന്നുള്ളതല്ലയെന്നും കർഷക സമരത്തിൽ പങ്കെടുക്കാൻ പണം വാങ്ങുന്നു എന്ന് പറയുന്നത് വ്യാജമാണെന്നും ബോധ്യപ്പെടും. ട്രാക്ടർ ഇടപാടുമായി നടന്ന ചചർച്ചകളുടെ വീഡിയോ ആൺ തെറ്റായി പ്രചരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം