കോട്ടായി: വൈക്കോൽ വില തകർന്നടിയുന്നു. കഴിഞ്ഞ സീസണിൽ ഒരു കെട്ട് വൈക്കോലിന് 180-200 രൂപ വിലയുണ്ടായിരുന്നത് ഇത്തവണ കെട്ടിന് 70-80 രൂപ വരെയായി കുറഞ്ഞു. നെല്ലറയിൽ രണ്ടാം വിള കൊയ്തുതുടങ്ങിയിട്ട് ആഴ്ചകളായി. ഓരോ സീസണിലും കർഷകർക്ക് ചെറിയ ആശ്വാസമാകാറുള്ളത് കൊയ്ത്തിനുശേഷം ലഭിക്കുന്ന വൈക്കോലാണ്.
എന്നാൽ ഇത്തവണ വൈക്കോലിന് വിലത്തകർച്ച നേരിട്ടതോടെ വൈക്കോലിന് ആവശ്യക്കാരില്ലാതായി. പേപ്പർ പൾപ്പ്, ബിയർ നിർമാണം, കാലിത്തീറ്റ നിർമാണം എന്നീ ആവശ്യങ്ങൾക്കാണ് വൈക്കോൽ ഉപയോഗിക്കാറുള്ളത്. വില തകർന്നതോടെ കർഷകർ വൈക്കോൽ പാടത്തുതന്നെ ഉപേക്ഷിക്കുകയാണ്. വൈക്കോൽ കെട്ടാക്കാൻ പ്രത്യകവാടക നൽകണം.
വൈക്കോലിന് ഇത്രയധികം വിലത്തകർച്ച നേരിട്ട കാലമുണ്ടായിട്ടില്ലെന്നും പൊതുവെ നഷ്ടക്കണക്ക് മാത്രമുള്ള നെൽകൃഷി വൈക്കോൽ വില കൂടി തകർന്നതോടെ മുഴുനഷ്ടത്തിലായെന്നും കർഷകർ പറയുന്നു. വിലയുള്ള സമയത്ത് കൊയ്ത്തുകഴിയുന്ന മുറക്ക് വൈക്കോൽ അന്വേഷിച്ച് കച്ചവടക്കാർ പാടത്തെത്താറുണ്ടായിരുന്നെന്നും പറയുന്നു.
Read more:
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
- സിപിഎം ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കാൻ കെഎസ് ഹംസ
- തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു
- കണ്ണൂരിൽ കെ സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നു; എൽഡിഎഫ് ഉരുക്കുകോട്ടയിൽ എം വി ജയരാജനെ പോരിനിറക്കാൻ നീക്കം
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ