വാർത്ത ഭാവന സൃഷ്ട്ടി എന്ന് ബാങ്ക് പ്രസിഡന്റ്
തൃശ്ശൂർ: സിപിഎം ഭരിക്കുന്ന കാരമുക്ക് സഹകരണ ബാങ്കിന്റെ പടിയം ശാഖയിലെ മുറിയിൽ കണ്ടത് 5 ലക്ഷം പടക്കങ്ങൾ. ഭരണസമിതി അറിയാതെയാണ് ബാങ്കിന്റെ ഭരണ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ പടക്കം എത്തിച്ചത്. ശിവകാശിയിൽ നിന്നാണ് ഇയാൾ പടക്കം എത്തിച്ചത് എന്നാണ് പറയപ്പെടുന്നത്. ജീവനക്കാർ പടക്കം കണ്ടെത്തിയതിനെ തുടർന്ന് പാർട്ടിയിൽ ആയി പിന്നീട് പൊട്ടിത്തെറി. 10 ചാക്കുകളിൽ നിറച്ച നിലയിലാണ് പടക്കം കണ്ടെത്തിയത്. എത്രയും വേഗം നീക്കം ചെയ്യാൻ ഭരണസമിതി നിർദേശിച്ചതോടെ ഉദ്യോഗസ്ഥൻ സ്വന്തം നിലക്ക് തന്നെ ചാക്കുകൾ മാറ്റുകയായിരുന്നു.
ഒരുമാസം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. വിഷുക്കാലത്ത് ബാങ്ക് പടക്കം വിപണി നടത്തുന്ന പതിവുണ്ട് പ്രത്യേക അനുമതി വാങ്ങി തമിഴ്നാട്ടിൽ നിന്ന് പടക്കം എത്തിച്ചാണ് വിപണി തുറക്കാറു ഉള്ളത്. ഭരണസമിതി അംഗങ്ങൾക്കൊപ്പം പടക്കം വാങ്ങാൻ തമിഴ്നാട്ടിലേക്ക് പോകാനുള്ള ഉദ്യോഗസ്ഥൻ ഇത്തവണ ആരും അറിയാതെ സ്വന്തം നിലക്ക് ശിവകാശിയിലെത്തിയാണ് പടക്കം വാങ്ങിയത് എന്നാണ് പറയപ്പെടുന്നത്. 5 ലക്ഷം പടക്കങ്ങൾ വീതം 10 ചാക്കുകൾ വാങ്ങി വിഷു, പൂരം സീസണിന് ഏറെ മുൻപ് വാങ്ങിയാൽ തീരെ വിലക്കുറവിൽ ലഭിക്കും എന്നതായിരുന്നു ആകർഷണം എന്നറിയുന്നു.
അതെസമയം, വാർത്ത ഭാവനസൃഷ്ട്ടി ആണെന്നനായിരുന്നു ബാങ്ക് പ്രസിഡണ്ട് പി ആർ മുരളീധരൻ പ്രതികരിച്ചത്.
പടക്കം വാങ്ങാൻ ഭരണസമിതി തീരുമാനിച്ചിരുന്നില്ല എന്ന് ബാങ്ക് പ്രസിഡണ്ട് പിആർ മുരളീധരൻ പറഞ്ഞു. ഭരണസമിതിയുടെ അനുമതി ഇല്ലാതിരുന്നതിനാൽ കളക്ടറുടെ അനുമതിയും വാങ്ങിയിരുന്നില്ല.എന്നാൽ പടക്കം ബാങ്കിന്റെ പടിയം ശാഖയിൽ എത്തിച്ച് ഒരു മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ജീവനക്കാരിൽ ചിലർ തുറന്നു നോക്കിയപ്പോഴാണ് പടക്കങ്ങൾ ആണെന്ന് വ്യക്തമായത്.
ബാങ്കിനെ തകർക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്നും പഴയ ഭരണസമിതിയുമായി വാക്കാൽ ഉണ്ടായിരുന്ന ധാരണയുടെ പുറത്ത് ഉദ്യോഗസ്ഥൻ സ്വയം പടക്കം വാങ്ങാൻ തീരുമാനിച്ചതാണ് പടക്കം ബാങ്കിൽ എത്തിക്കും മുമ്പ് തന്നെ ഭരണസമിതി ഇടപെട്ട് തീരുമാനം മാറ്റിചെന്നും പ്രസിഡന്റ് പറഞ്ഞു.