തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ടെക് പ്രവേശനത്തിൽ 13ശതമാനം വർധനയെന്ന് സാങ്കേതിക സർവകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം വിലയിരുത്തി. ഈ വർഷം 49,461 ബി.ടെക് സീറ്റുകളിൽ 32,906 എണ്ണത്തിൽ പ്രവേശനം നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് വർധനയാണിത്. എം.ടെക് പ്രവേശനത്തിലും വലിയ വർധനയുണ്ടായി.
2015 മുതൽ ബി. ടെക് പാസായ മുഴുവൻ വിദ്യാർഥികൾക്കും പുതിയ മാർഗനിർദേശപ്രകാരം ഗ്രേഡ് മാർക്കിലേക്ക് മാറ്റാനുള്ള ഫോർമുല യോഗം അംഗീകരിച്ചു. സർവകലാശാല ആസ്ഥാന മന്ദിരത്തിന്റെ നിർമാണോദ്ഘാടനം മാർച്ച് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളപ്പിൽശാലയിൽ നിർവഹിക്കും. ബിരുദദാനം മാർച്ച് അഞ്ചിന് നടത്താനും തീരുമാനിച്ചു. ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രോ-ചാൻസലർ മന്ത്രി ഡോ.ആർ. ബിന്ദുവും ചടങ്ങിൽ പങ്കെടുക്കും.
Read more:
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
- സിപിഎം ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കാൻ കെഎസ് ഹംസ
- തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു
- കണ്ണൂരിൽ കെ സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നു; എൽഡിഎഫ് ഉരുക്കുകോട്ടയിൽ എം വി ജയരാജനെ പോരിനിറക്കാൻ നീക്കം
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ