ഫെബ്രുവരി 27, ധീരവിപ്ലവകാരി ചന്ദ്രശേഖർ ആസാദിൻ്റെ തൊണ്ണൂറ്റിയൊന്നാം രക്തസാക്ഷിത്വ ദിനം. വെറും 25 വയസുവരെ മാത്രം ജീവിച്ച രക്തസാക്ഷി. ചോര കൊണ്ട് ചരിത്രമെഴുതിയ സ്വാതന്ത്ര്യ സമര സേനാനി. ആസാദിനെപ്പോലുള്ള വിപ്ലവകാരികൾ തങ്ങളുടെ രാജ്യത്തെ അടിമത്തത്തിൻ്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുമെന്ന് സ്വപ്നം കണ്ടു. അതിന് വേണ്ടി അവരുടെ മാതൃരാജ്യത്തിൻ്റെ ബലിപീഠത്തിൽ സ്വയം ബലിയർപ്പിച്ചു. സ്വാതന്ത്ര്യാനന്തരംഅവരുടെ പ്രിയപ്പെട്ട സ്വപ്നങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ചോദ്യം.
വിപ്ലവകാരികളുടെയും രാജ്യസ്നേഹികളുടേയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക എന്ന മുദ്രാവാക്യങ്ങൾ മുഴക്കുമ്പോഴും ഇന്ന് രാഷ്ട്രത്തിൻ്റെ തലപ്പത്തുള്ളവർക്ക് അവരുടെ പ്രതീക്ഷകളോടും അഭിലാഷങ്ങളോടും നീതി പുലർത്താനായിട്ടുണ്ടോ?ആസാദി (സ്വാതന്ത്ര്യം ലഭിച്ചവൻ)എന്ന വാക്ക് വീണ്ടും ചർച്ച ചെയ്യുന്ന ഒരു പൊതു തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്. ഈ സാഹചര്യത്തിൽ ഓർക്കപ്പെടേണ്ട ദിനമാണ് ഫെബ്രുവരി 27.
1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ലെ ഗ്രാമത്തില്‍ പണ്ഡിറ്റ് സീതാറാം തിവാരിയുടെയുമ് ജഗ് റാണി ദേവിയുടെയും മകനായി ചന്ദ്രശേഖര്‍ ജനിച്ചു. ബ്രിട്ടീഷുകാരനെ ആയുധം കൊണ്ടും ബോംബുകൊണ്ടും നേരിട്ട യുവ സ്വാതന്ത്ര്യ സമര ഭടന്മാരുടെ നേതാവായിരുന്നു അദ്ദേഹം.
” ഇതുവരെ നിങ്ങളുടെ രക്തം തിളച്ചില്ല എങ്കിൽ നിങ്ങളുടെ സിരകളിലോടുന്നത് ജലമാണ്. മാതൃരാജ്യത്തിന് സേവനം ചെയ്യാനല്ലങ്കിൽ പിന്നെന്തിനാണ് യുവാക്കളുടെ മാംസം “ഈ വാക്കുകൾ സ്വാതന്ത്ര സമരത്തിലെ യുവാക്കളുടെ സിരകളിൽ അഗ്നി പടർത്താൻ ആസാദ് ഉപയോഗിച്ചതാണ് .
15 മത്തെ വയസ്സിൽ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ തന്റെ പ്രവർത്തനം ആരംഭിച്ചു
തുടർന്ന് ഒരു സമരത്തിന്റെയും കല്ലേറിന്റെയും പേരിൽ ചന്ദ്രശേഖർ അറസ്റ്റ് ചെയ്യപ്പെടുകയും കോടതിയിൽ ഹാജരാക്കപ്പെടുകയും ചെയ്തു
അന്ന് കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക് ചന്ദ്രശേഖർ നൽകിയ ഉത്തരങ്ങൾ ഏതൊരു സ്വാതന്ത്ര്യ പ്രേമിയേയും ഇന്നും ആവേശം കൊള്ളിക്കുന്നവയാണ്.
ആചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ ആയിരുന്നു
എന്താണ് നിന്‍റെ പേര് ? ആസാദ്
അച്ഛന്‍റെ പേരോ ? സ്വതന്ത്രത
വീട് ? ജയിൽ
അങ്ങനെ ചന്ദ്രശേഖര്‍ തിവാരി, ചന്ദ്രശേഖര്‍ ആസാദ് എന്നറിയപ്പെടാന്‍ തുടങ്ങി.
ഇന്ത്യയിലെ വിപ്ലവകാരികളുടെ തലതൊട്ടപ്പനായിരുന്ന ആസാദിനെ ഭഗത് സിംഗിന്റെ ഗുരുവായും കണക്കാക്കപ്പെടുന്നു. നിസ്സഹകരണപ്രസ്ഥാനം, ജാലിയന്‍വാലാബാഗ് കൂട്ടക്കൊല എന്നിവ പ്രധാന പ്രചോദനങ്ങളായിരുന്നു. വൈകാതെ തന്നെ സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗ്ഗം വിപ്ലവത്തിലൂടെയാണെന്ന് മനസ്സിലാക്കി ആ വഴിയിലേക്കു തിരിഞ്ഞു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍, നവജവാന്‍ ഭാരത് സഭ, കീര്‍ത്തി കിസാൻ പാര്‍ട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവുമായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് ആസാദ് പൊലീസിനാൽ വളയപ്പെടുകയും തുടർന്നു നടന്ന വെടിവെപ്പിൽ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരന്റെ തൂക്കുമരത്തിലേറാൻ തയ്യാറല്ലാത്തതുകൊണ്ട് മരണത്തിന്റെ അന്ത്യഘട്ടം വരെ കൈത്തോക്കുകൊണ്ട് പൊരുതി നിന്നു
“ജീവനോടെ ഒരിക്കലും ബ്രിട്ടീഷ് പോലീസിന് പിടികൊടുക്കില്ല”
എന്നതായിരുന്നു ആ ധീര ദേശപ്രേമിയുടെ പ്രതിജ്ഞകളിൽ ഒന്ന്,
അത് നടക്കുകയും ചെയ്തു
സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുക്കേണ്ടി വന്നു ആസാദിനെ പൊലീസിനൊന്ന് കണി കാണാൻ
1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്ദേവ് രാജ് എന്ന സഹപ്രവർത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖർ ആൽഫ്രഡ് പാർക്കിലെത്തിയത്.
- മോദിയുടെ കേരള സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം
- കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ
- അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവം; നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
എന്നാൽ ഒറ്റുകാരൻ പൊലീസിന് വിവരങ്ങൾ നേരത്തേ കൈമാറിയിരുന്നു.
പൂർണ്ണമായും പോലീസ് വളഞ്ഞിട്ടും കൈത്തോക്കു കൊണ്ട് ആസാദ് അവരെ നേരിട്ടു.മൂന്ന് ബ്രിട്ടീഷ് പൊലീസുകാരെ തൽക്ഷണം കാലപുരിക്കയച്ചു.ആസാദിന്റെ മരണ ശേഷം ഇന്ത്യക്കാരെ അറിയിക്കാതെ മൃതദേഹം റാസുലാബാദ് ഘട്ട് എന്ന സ്ഥലത്തേക്ക് മരണാനന്തര ചടങ്ങുകൾക്കായി സർക്കാർ കൊണ്ടു പോയി. എന്നാൽ സംഭവറിഞ്ഞ ജനങ്ങൾ ആൽഫ്രഡ് പാർക്കിനുമുന്നിൽ തടിച്ചു കൂടി ചന്ദ്രശേഖറിനെ വാഴ്ത്തി മുദ്രാവാക്യം വിളിച്ചു.
കാലം ഇത്ര കഴിഞ്ഞിട്ടും.
ഇന്നും ആസാദ് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ വിപ്ലവ നക്ഷത്രമായി ജ്വലിച്ചു നിൽക്കുന്നു. ആസാദി എന്ന വാക്ക് നഷ്ടമായിരിക്കുന്ന രാഷ്ട്രീയത്തിൽ എന്നും ഓർക്കപ്പെടേണ്ട ഒന്നാം നമ്പർ പേരാണ് ആസാദിൻ്റേത്. നമ്മൾ ഇന്ന് അനുഭവിക്കുന്ന, അല്ലെങ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന് നിരവധി ചന്ദ്രശേഖർ ആസാദുമാരുടെ ആസാദുമാരുടെ ചോരയുയുടെയും വിയർപ്പിൻ്റെയും ഗന്ധമുണ്ട്. ഈ മണ്ണിൽ വീണ അവരുടെ രക്തത്തിൽകൂടിയാണ് നാം സ്വാതന്ത്ര്യം രുചിച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക