ബെംഗളൂരു∙ വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയിൽ ഉപേക്ഷിച്ച കേസിൽ അയൽവാസിയും അകന്ന ബന്ധുവുമായ യുവാവ് അറസ്റ്റിൽ. കെആർപുരം നിസർഗ ലേഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയിൽ നിന്ന് സുശീലാമ്മയുടെ (70) മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണു ദിനേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി പ്രവർത്തക കൂടിയായ സുശീലാമ്മ താമസിക്കുന്ന അതേ അപ്പാർട്മെന്റിലെ മറ്റൊരു ഫ്ലാറ്റിൽ മകളും താമസിക്കുന്നുണ്ട്. ശനിയാഴ്ച മുതൽ ഇവരെ കാണാതായിരുന്നു. മൃതദേഹത്തിൽ നിന്ന് ആഭരണം നഷ്ടമാകാത്തതിനാൽ രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് ആദ്യം കരുതിയത്.
- മോദിയുടെ കേരള സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം
- കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ
- അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവം; നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒരാൾ വീപ്പയും ചുമന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ദിനേഷിലേക്ക് അന്വേഷണം നീണ്ടത്. അടുത്തയിടെ സുശീലാമ്മ സ്ഥലം വിറ്റിരുന്നു. വൻതുക കടമുള്ള ദിനേഷ് പണം ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് ആഭരണങ്ങൾ കവരാൻ പദ്ധതിയിട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി. കൊലപ്പെടുത്തിയ ശേഷമാണ് സുശീലാമ്മ മുക്കുപണ്ടങ്ങളാണ് അണിഞ്ഞിരുന്നതെന്നു തിരിച്ചറിഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക