ദിസ്പൂര്‍: യേശു ക്രിസ്തുവിന്റെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നതിന്റെ പേരില്‍ അസമില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കാണമെന്നാണ് തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗുവാഹത്തിയിലും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലുമുള്ള മിഷനറി സ്‌കൂളുകളിലും ചാപ്പലുകളിലുമാണ് ആഹ്വാനം.
ഗുവാഹത്തി ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ മിഷനറി സ്‌കൂളായ ഡോണ്‍ ബോസ്‌കോ, സെന്റ് മേരീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്രിസ്ത്യന്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ നെഹ്‌റു പാര്‍ക്കിലും ദിഗാലിപുഖുരിയിലും പോസ്റ്ററുകള്‍ പതിച്ചു. ബാര്‍പേട്ട, ശിവസാഗര്‍ നഗരങ്ങളിലും ഇത്തരം പോസ്റ്ററുകളുണ്ട്. ‘സ്‌കൂളിനെ ഒരു മതസ്ഥാപനമായി ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള അവസാന മുന്നറിയിപ്പാണിത്. സ്‌കൂള്‍ പരിസരത്ത് നിന്ന് യേശുക്രിസ്തുവിനെയും മറിയത്തെയും കുരിശിനെയും നീക്കം ചെയ്യുക. ഇത്തരം ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം’ എന്നാണ് അസമീസ് ഭാഷയിലുള്ള പോസ്റ്റര്‍.
തങ്ങൾ ക്രിസ്ത്യൻ മതത്തിന് എതിരല്ലെന്നും എന്നാൽ ക്രിസ്ത്യൻ മിഷനറി സ്കൂളുകളിലെ പ്രത്യേക മതപരമായ ആചാരങ്ങൾക്ക് എതിരാണെന്നും കുടുംബ സുരക്ഷാ പരിഷത്ത് പ്രസിഡൻ്റ് സത്യ രഞ്ജൻ ബോറ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
















