ശരീരത്തില്‍ അമിതമായ അളവിൽ ചീത്ത കൊളസ്‌ട്രോള്‍ അഥവാ എൽഡിഎൽ കൊളസ്ട്രോള്‍ അടിയുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. ഉയർന്ന കൊളസ്ട്രോളിന്‍റെ അളവ് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം.
തുളസി ഇലകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ അവകാശപ്പെടുന്നത്. ആയുര്‍വേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി.
പണ്ടുകാലത്ത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കാന്‍ തുളസി ഉപയോഗിക്കാറുണ്ടായിരുന്നു. ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും ചര്‍മ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി ഉപയോഗിക്കാറുണ്ടായിരുന്നത്രേ.
- Read more…..
- തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളും
- നിങ്ങൾക്ക് ഈ ശീലമുണ്ടോ? പല്ലിലെ ഇനാമിൽ പെട്ടന്ന് കുറയും
- വിറ്റാമിൻ ഡി ഇല്ലെങ്കിൽ ഇതും സംഭവിക്കാം; ഈ ലക്ഷണങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
- ചൂട് കാലം:ഷുഗറുള്ളവർക്ക് കരിക്കിൻ വെള്ളം കുടിക്കാമോ?
- അശ്വഗന്ധ: പുരുഷന്മാർക്കും, സ്ത്രീകൾക്കും ഒരു പോലെ ഗുണം ചെയ്യും; ഇത് ആയുർവേദത്തിലെ മികച്ച ഔഷധം
തുളസിയിലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചീത്ത കൊളസ്ട്രെളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ശരീരത്തിലെ വീക്കം ലഘൂകരിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങൾ തുളസിയിലയില്‍ അടങ്ങിയിരിക്കുന്നു.
ഇത്തരത്തില്‍ ധമനികളുടെ വീക്കം ലഘൂകരിക്കുന്നതിലൂടെ, ആരോഗ്യകരമായ രക്തയോട്ടം നിലനിർത്തുന്നതിനും കൊളസ്ട്രോൾ സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും തുളസി സഹായിക്കുന്നു. അതിനാല്‍ പതിവായി തുളസിയിലയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രൊളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തുളസിയില സഹായിക്കും. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുന്നതിലൂടെയും, തുളസി കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും പരോക്ഷമായി സഹായിക്കുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. അതിനാല്‍ ദിവസവും തുളസിയിലയിട്ട ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.