ചാടിയ വയറും, വണ്ണം വച്ച ശരീരവും പലർക്കും ആത്മവിശ്വാസം തരുന്നതല്ല. മറ്റൊരു പ്രശ്‌നം വണ്ണം വയ്ക്കുമ്പോൾ ഇടുങ്ങി കൂടുന്ന കഴുത്താണ്. ഇങ്ങനെ ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും കൊഴുപ്പടിയും. ഇവ അലിയിച്ചു കളയാൻ വളരെയേറെ ബുദ്ധിമുട്ടാണ്.
പല വഴികളും പരീക്ഷിച്ചു മടുത്തെങ്കിൽ ഇനി പുതിയതൊരെണ്ണം ശ്രമിച്ചാലോ?
നാരങ്ങ
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. തടികുറക്കാനുംഇവ സഹായിക്കും. ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാന്‍ ലെമണ്‍ ഡയറ്റിലൂടെ കഴിയും. കൊഴുപ്പ് പ്രധാനമായും അടിഞ്ഞുകൂടുന്നത് അടിവയറ്റിലാണ്. ഇത് ഒഴിവാക്കാനും സാധിക്കും. ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.
നാരങ്ങാനീരിന്റെ അംശം പരമാവധി ശരീരത്തിൽ എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്‍പം ഐസ്‌ക്യൂബ്സ്, കര്‍പ്പൂര തുളസിയുടെ ഇലകൾ എന്നിവയാണ് ലെമൺ ഡയറ്റിനായി ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ച് ഒരു പാനീയം തയാറാക്കണം.
- Read more…..
- താരനും, മുടികൊഴിച്ചിലും പെട്ടന്ന് നിൽക്കും; 5 മിനിറ്റിൽ തയാറാക്കാം ഹോം റെമഡി
- ധനമന്ത്രിക്ക് സാമ്പത്തികശാസ്ത്രം അറിയില്ല:കടം വാങ്ങുന്ന ഭരണകൂടമല്ല വേണ്ടതെന്ന് അബ്ദുള്ളക്കുട്ടി
- നിങ്ങൾക്ക് ഈ ശീലമുണ്ടോ? പല്ലിലെ ഇനാമിൽ പെട്ടന്ന് കുറയും
- നിഗൂഢതകളുടെ പുണ്യഭൂമിയിലേക്ക് ഒരു യാത്ര
ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് നന്നായി തണുപ്പിക്കുക. പിന്നീട് മേൽപ്പറഞ്ഞ വസ്തുക്കളെല്ലാം ഇതില്‍ ചേര്‍ക്കുക. രണ്ടു മിനിട്ട് ചൂടാക്കുക. ഇതിനുശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. പുറത്തെടുത്ത് തണുപ്പ് മാറിയതിനു ശേഷം ഇത് അല്പാല്പം കുടിക്കുക. ദിവസവും 3 നേരമാണു കുടിക്കേണ്ടത്. കുടിക്കുന്നതിനു മുന്‍പ് ഒരു ഐസ്‌ക്യൂബ് ഈ പാനീയത്തിലിടുക.
ഈ ഡയറ്റ് എടുക്കുമ്പോൾ പ്രഭാതഭക്ഷണമായി ഫ്രൂട്ട് സലാഡ് മാത്രമേ കഴിക്കാവൂ. ഉച്ചഭക്ഷണത്തിനു പുഴുങ്ങിയ മുട്ടയും സാലഡും, അത്താഴത്തിനു സ്നാക്സോ ബദാമോ കഴിക്കുക. മൂന്നുനേരവും നാരങ്ങാ പാനീയം കുടിക്കണം. അഞ്ചാം ദിവസം പിന്നിടുമ്പോൾ ഫലം കണ്ടു തുടങ്ങും.