സമയമില്ലാത്ത സമയത്ത് മുടിയൊക്കെ നോക്കാൻ ആർക്കാ സമയം? അശ്രദ്ധ കാരണം മുടി കൊഴിച്ചിൽ കൂടുന്നു. മുടി നന്നായി ഉണങ്ങാത്തതിനാൽ താരൻ കൂടുന്നു. മുടിയുടെ ആരോഗ്യം ആകെ അവതാളത്തിലാണെന്ന് പലരും പറയാറുണ്ട്. എന്നാൽ മുടിയുടെ ആരോഗ്യത്തിനു വേണ്ടി കാര്യമായ പണികളൊന്നും പലരും എടുക്കാറില്ല.
മുടിയെ എങ്ങനെയൊക്കെ സംരക്ഷിക്കണം എന്നു നോക്കിയാലോ?
മുടിയുടെ ആരോഗ്യത്തിനു ഏറ്റവും നല്ലത് തൈരാണ്. തൈരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനും, ആന്റി ബാക്ട്റ്റിരിയലും മുടിയെ സംരക്ഷിക്കും. പല തരത്തിൽ തൈര് മുടിയിൽ ഉപയോഗിക്കാവുന്നതാണ്.
ഏതൊക്കെ തരത്തിൽ തൈര് ഉപയോഗിക്കാം?
ഹെയർ കണ്ടീഷൻ
മുടി വളർച്ചയുടെ ഏറ്റവും പ്രധാനമായ കാര്യം ആരോഗ്യമായി നിലനിർത്തുക എന്നതിനൊപ്പം മുടിയുടെ പൊട്ടലുകൾ ഇല്ലാതാക്കലും കൂടിയാണ്. വിറ്റാമിൻ ബി5ഉം ആന്റി ബാക്റ്റീരിയൽ ഏജൻസും അടങ്ങിയിട്ടുള്ള തൈര് മുടിവളർച്ച വർധിപ്പിക്കുന്നു.
ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ ഒരു കപ്പ് തൈരുമായി ചേർക്കുക. ഒപ്പം മറ്റൊരു പാത്രത്തിൽ നാരങ്ങാനീരും വെള്ളവും മിക്സ് ചെയ്തു വെക്കുക. ഷാംപൂ ചെയ്തതിനു ശേഷം തൈരും ഒലിവ് ഓയിലും ചേർത്ത മാസ്ക് തലയിൽ പുരട്ടി ഇരുപതു മിനിറ്റു വെക്കുക, ശേഷം നാരങ്ങാനീരും വെള്ളവും മിക്സ് ചെയ്തതുപയോഗിച്ച് ഒന്നുകൂടി കഴുകാം. ഈ പ്രക്രിയ മാസത്തിൽ മൂന്നുതവണ ചെയ്തു നോക്കൂ, ഫലം കാണും.
താരനകറ്റാൻ
താരനുള്ള മുടി ഒരിക്കലും ആരോഗ്യകരമായി വളരില്ല. താരനകറ്റാൻ മികച്ചതാണ് തൈരും ഉലുവയും. ഉലുവ തലേദിവസം വെള്ളത്തിൽ കുതിരാൻ വെക്കുക. അടുത്ത ദിവസം ഇതെടുത്തു അരച്ചതിനു ശേഷം തൈരുമായി യോജിപ്പിക്കുക. ഈ പേസ്റ്റ് ശിരോചർമത്തിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക.
അരമണിക്കൂറിനുശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. താരൻ കൊണ്ടുള്ള ചൊറിച്ചിലകറ്റാനും ഈ മിശ്രിതം വളരെ നല്ലതാണ്.
- Read more….
- ശരീരത്ത് ചെറിയ കുമിളകൾ പൊങ്ങി വരുന്നുണ്ടോ ? വേനൽ കടക്കുമ്പോൾ ആരോഗ്യം എങ്ങനെയെല്ലാം ശ്രദ്ധിക്കണം?
- Corn Rice | കോൺ റൈസ്
- പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം നാളെ
- പതിനായിരത്തിൽ താഴെ വിലയ്ക്ക് ഇതിലും മികച്ച ഫോണ്‍ ഇനി ലഭിക്കില്ല; ഇൻഫിനിക്സ് ഹോട്ട് 40ഐ രണ്ട് ദിവസത്തിനകം വിപണിയിലെത്തും!!!!
- വേനൽചൂടിനെ നേരിടാം
മുടി സംരക്ഷണത്തിനായി
ആരോഗ്യകരമല്ലാത്ത ശിരോചർമവും രോമകൂപങ്ങൾ അടഞ്ഞിരിക്കുന്നതും ഒക്കെയാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങൾ. അതിനാൽ മുടി തഴച്ചു വളരാൻ ആദ്യം പരിഗണന കൊടുക്കേണ്ടത് ശിരോചർമത്തിനാണ്. മുടികൊഴിച്ചിൽ തടഞ്ഞ് കരുത്തുള്ള മുടിക്കായി വെറും തൈരു തന്നെ നല്ലതാണ്. നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം അഞ്ചു മിനിറ്റോളം നന്നായി മസാജ് ചെയ്യാം. ഒരുമണിക്കൂറിനു ശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.
തൈരു കൊണ്ടുള്ള പ്രോട്ടീൻ ട്രീറ്റ്മെന്റിനായി ഇനി പാർലറിൽ പോകേണ്ട കാര്യമില്ല. തൈരു കൊണ്ടുള്ള പ്രോട്ടീൻ ട്രീറ്റ്മെന്റ് മുടിക്ക് ഉത്തമമാണ്, മാത്രമല്ല ഇതൊരു നല്ല കണ്ടീഷണർ കൂടിയാണിത്.
മുട്ടയുടെ മഞ്ഞക്കരുവും തൈരും നന്നായി ചേർക്കുക, ഇതു മുടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇരുപതു മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ചെയ്യാവുന്ന രീതി കൂടിയാണിത്. ഫാറ്റ് ഉള്ള മഞ്ഞക്കരുവും പ്രോട്ടീൻ ഉള്ള തൈരും ഒന്നിച്ചു ചേരുമ്പോൾ മുടിക്ക് അതൊരു പ്രകൃതിദത്ത സ്പാ ആവുകയാണ്.