കേദാർനാഥ് എല്ലാവരുടെയും സ്വപ്‌ന നാടാണ്. ജീവിത്തത്തിൽ ഒരു വട്ടമെങ്കിലും ഈ പുണ്യ ഭൂമിയിലേക്ക് പോകണമെന്ന് ആഗ്രഹിത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇതൊരു പുണ്യഭൂമിയാണ്. ഹൈന്ദവ വിശ്വാസ് പ്രകാരം അപ്രത്യക്ഷനായ ശിവനെ തേടി പാണ്ഡവരെത്തിയ ഇടമാണ് കേദാർനാഥ്. വിശ്വാസം കൊണ്ട് മാത്രമല്ല ഇവിടം പ്രസിദ്ധം; അനവധി യാത്രക്കാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് കേദാർനാഥ്. ഭക്തിക്കും, യാത്രയ്ക്കും ഒരുപോലെ പ്രസിദ്ധമായ ഇടം.
കേദാർനാഥിനെ പരിചയപ്പെടാം
ഛോട്ടാ ചാർധാം
ചാർധാം തീർത്ഥാടനം പോലെ തന്നെ വിശ്വസികൾ മഹത്തരമായി കണക്കാക്കുന്നതാണ് ഛോട്ടാ ചാർധാം തീർത്ഥാടനവും. ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം. ഉത്തർപ്രദേശിലെ ദ്വാരക, തമിഴ്നാട്ടിലെ രാമേശ്വരം, ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രം എന്നിവിടങ്ങളാണ് ചാർധാം ക്ഷേത്രങ്ങളായി അറിയപ്പെടുന്നത്.
ഈ ക്ഷേത്രങ്ങളിൽ തങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് ഒരിക്കലെങ്കിലും തീർത്ഥാടനം നടത്തണമെന്നാണ് വിശ്വാസം. ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി, എന്നീ ക്ഷേത്രങ്ങളാണ് ഛോട്ടാ ചാർധാമുകൾ എന്നറിയപ്പെടുന്നത്.
കേദാർനാഥനായി ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ വർഷത്തിൽ ആറുമാസക്കാലം മാത്രമേ പ്രവേശനമുള്ളൂ. ബാക്കി സമയങ്ങളിൽ ഇവിടുത്തെ കനത്തമഞ്ഞുവീഴ്ച മൂലം ക്ഷേത്രം അടഞ്ഞുകിടക്കുകയാണ്. ഏപ്രിൽ അവസാനം മുതൽ കാർത്തിക പൂർണ്ണിമ ദിവസം വരെ മാത്രമാണ് വിശ്വാസികൾക്ക് സന്ദർശിക്കുവാൻ കഴിയുന്നത്.
ബാക്കിയുള്ള സമയം ഇവിടുത്തെ ബിംബം ഉഖീമഠ് എന്ന ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും ഇവിടെ പൂജകൾ നടത്തുകയും ചെയ്യും. അതേ സമയം അടഞ്ഞു കിടക്കുന്ന ക്ഷേത്രത്തിൽ ഭഗവാന് നിത്യപൂജകൾ അർപ്പിക്കുന്നത് നാരദമഹർഷി ആണെന്നാണ് വിശ്വാസം.
ശൈത്യകാലത്ത് ക്ഷേത്രം അടയ്ക്കുമ്പോൾ കത്തിച്ചുവെക്കുന്ന ദീപം വീണ്ടും ആറു മാസങ്ങൾക്കു ശേഷം ക്ഷേത്രം തുറക്കുമ്പോൾ അതേപോലെ ജ്വലിച്ചു നിൽക്കുന്നത് കാണാമത്രെ. ഇവിടുത്തെ ശിവലിംഗത്തിനുമുണ്ട് പ്രത്യേകത. കൊമ്പ് അല്ലെങ്കിൽ കോണിന്‍റെ ആകൃതിയിലാണ് ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്.
പാണ്ഡവരും ശങ്കരാചാര്യരും
പാണ്ഡവർ സ്ഥാപിച്ചതെന്നു കരുതുന്ന പഞ്ച കേദാർ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ് കേദാർനാഥ് ക്ഷേത്രം. മോക്ഷഭാഗ്യത്തിന് ശിവന്‍റെ സഹായം തേടി വന്നപ്പോൾ ശിവൻ അവരെ കാണാതെ പോയി. അങ്ങനെ ശിവനെ തേടിയിറങ്ങിയ പാണ്ഡവർ അദ്ദേഹത്തെ ഹിമാലയത്തിൽ അലഞ്ഞു നടക്കുന്ന ഗോക്കളുടെ കൂട്ടത്തിൽ കണ്ടെത്തി.
എന്നാൽ പാണ്ഡവർ അടുത്തെത്തിയപ്പോഴേയ്ക്കും കാളയുടെ രൂപത്തിൽ തന്നെ ഭൂമിയുടെ അടിയിലേക്ക് പോകുവാനൊരുങ്ങിയ ശിവനെ ഭീമൻ അതിന്‍റെ മുതുകിലെ മുഴയിൽ പിടിച്ചു നിർത്തിയെന്നും തുടർന്ന് ആ ഭാഗം പാറയായി മാറിയെന്നുമാണ് വിശ്വാസം. തുടർന്ന് പാണ്ഡവർ അവിടെ ക്ഷേത്രം പണിയുടെയും കാലങ്ങളേറെക്കഴിഞ്ഞ് ശങ്കരാചാര്യര്‍ ക്ഷേത്രം പുതുക്കിപ്പണിയുകയും ചെയ്തുവെന്നാണ് വിശ്വാസം.
- Read more….
- കരൾ കുഴപ്പത്തിലാണോ? തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കു
- മാർച്ചിലെ കൊടും വേനലിൽ നിന്നും രക്ഷപെടാൻ ഇതാ കിടിലം സ്ഥലങ്ങൾ
- ജസ്റ്റ് ലുക്കിങ്ങ് വൗ…!! പര്‍പ്പിള്‍ ക്വീന്‍! സാരിയഴകില്‍ ആരാധകരുടെ മനം മയക്കി നിഖില വിമല്‍…
- ഈ വേനൽക്കാലത്ത് മെച്ചപ്പെട്ട ഉറക്കത്തിന് തണുപ്പുള്ള കിടക്ക പുറത്തിറക്കി സെഞ്ച്വറി മാട്രസ്സെസ്
- Soya Chunks curry | കൊതിപ്പിക്കുന്ന രുചിയിൽ സോയചങ്ക്‌സ് കറി
ജ്യോതിർലിംഗ ക്ഷേത്രം
കേദാർനാഥ ക്ഷേത്രത്തെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇത് ജ്യോതിർലിംഗ ക്ഷേത്രമാണ് എന്നതാണ്. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർലിംഗ ക്ഷേത്രമായ ഇവിടം ശിവന്‍റെ ശക്തിയുടെ സ്രോതസ്സുകളിലൊന്നും കൂടിയാണ്.
കേദാർധാമിലെത്തി പ്രാർത്ഥിച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കുമെന്നും ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ തീർത്ഥാടന കാലത്ത് എത്ര കഷ്ടപാടുകൾ സഹിച്ചും വിശ്വാസികൾ ഇവിടേക്കെത്തുവാൻ തയ്യാറാണ്.
ക്ഷേത്രം
2013 ലെ ഉത്തരാഖണ്ഡ് പ്രളയം വന്നപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാം നഷ്ട്ടപ്പെട്ടു . എന്നാൽ കേദാർനാഥ് ക്ഷേത്രം മാത്രം ഇന്നും അത്ഭുതകരമായി നിലനിൽക്കുന്നു. കൂറ്റനൊരു ശിലയാണ് ക്ഷേത്രത്തിന്റെ രക്ഷകനായി മാറിയത്.
ഒഴുകിവന്ന ഈ കൂറ്റൻപാറ ക്ഷേത്രത്തിന് ഒരു കവചം പോലം വർത്തിക്കുകയും ഒലിച്ചുവന്ന ജലപ്രഹാവം മുഴുവൻ രണ്ടുഭാഗത്തുകൂടി ഒഴുകിപ്പോവുകയുംചെയ്തു ക്ഷേത്രത്തിന്റെ അത്രയും തന്നെ വീതിയിലാണ് ഈ ശിലയുമുള്ളത്.
സമീപത്തെ കെട്ടിടങ്ങളും കടകളും ഉൾപ്പെടെയുള്ളവയെല്ലാം ഒലിച്ചുപോയെങ്കിലും ക്ഷേത്രം ഒരുകേടുപാടും കൂടിയാണ് നിന്നത്. ഇന്ന് വിശ്വാസികൾ ഈ പാറയെയും വിശുദ്ധമായി കണക്കാക്കുന്നു. ക്ഷേത്രം നശിക്കാതിരിക്കുവാൻ മഹാദേവൻ തന്നെയാണ് ഈ പാറ അയച്ചതെന്നാണ് വിശ്വാസികൾ പറയുന്നത്.