ലോസ് ഏഞ്ചല്‍സ്: സ്റ്റാര്‍ ട്രെക്ക്; ഡിസ്കവറി എന്ന സിനിമയിലൂടെ പ്രശസ്തനായ നടന് കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. നടന്റെ മരണവിവരം കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്.
കാനഡയിലെ ടൊറന്റോയിലാണ് മിച്ചല്‍ ജനിച്ചത്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചു.
Read More…..
- തോമസ് തിരുവല്ലാ ഫിലിംസിൻ്റെ പുതിയ ചിത്രം: കൃഷ്ണദാസ് മുരളി സംവിധായകൻ: സൈജു കുറുപ്പ് നായകൻ
- ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി| RDX Director Nahas Hidayat Gets Married
- ‘പുറത്തു നടക്കുന്ന കാര്യങ്ങൾ അറിയാൻ മത്സരാർത്ഥികൾ സ്വിമ്മിങ് പൂളിലേക്ക് പോകുമായിരുന്നു’ : ബിഗ് ബോസിലെ രഹസ്യം വെളിപ്പെടുത്തി ഫിറോസ് ഖാൻ
- ചരിത്രം കുറിച്ചു മമ്മൂട്ടിയുടെ ‘ഭ്രമയുഗം’: പത്താം ദിനം 50 കോടി ക്ലബ്ബിൽ| Bramayugam Box Office Collection
- നിഗൂഢതകൾ നിറച്ചു ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ ടീസർ| Secret Home Teaser
ജെറുക്കോ, സ്റ്റാര്‍ ട്രെക്ക്; ഡിസ്കവറി തുടങ്ങിയവയാണ് ശ്രദ്ധേയമായ സീരീസുകള്‍. 2022 ല്‍ റിലീസ് ചെയ്ത ദ ഓള്‍ഡ് മാനിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
നടി സൂസന് മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകളും മകനുമുണ്ട്.