ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് പൂർണ്ണമായും രോഗം പിടിപെടും മുൻപ് ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എത്ര വേഗത്തിൽ രോഗ നിർണ്ണയം ലഭിക്കുന്നുവോ അത്രയും വേഗത്തിൽ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സാധ്യതയുണ്ട്.
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അഥവാ വിസര്‍ജ്ജനാവയവമാണ് വൃക്ക. നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസര്‍ജ്ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
ലക്ഷണങ്ങൾ എന്തെല്ലാമാണ്?
നീർക്കെട്ട്
മുഖത്തും കാലിലും നീര്‍ക്കെട്ട് അഥവാ നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
മൂത്രത്തിന്റെ നിറം
മൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രത്തില്‍ പത, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക, മൂത്രത്തില്‍ രക്തം കാണുക,രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവയെല്ലാം വൃക്ക രോഗത്തിന്‍റെ തുടക്കത്തിലുള്ള ലക്ഷണളാണ്.
ത്വക്ക് രോഗങ്ങൾ
വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും മറ്റും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചര്‍മ്മത്തില്‍ ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.
ശരീര വേദന
പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
മരവിപ്പ്
കൈകളിലും കാലുകളിലും മരവിപ്പ്, പേശികളുടെ പിരിമുറുക്കം തുടങ്ങിയവയും ചിലപ്പോള്‍ ഇതുമൂലമാകാം.
- Read more…
- മരുന്നും വേണ്ട, കുഴമ്പും വേണ്ട; ഏത് മുട്ട് വേദനയും പമ്പ കടക്കും: ഇവ ചെയ്തു നോക്കു
- ഗൂഗിൾപേ നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ : അറിയേണ്ട വിവരങ്ങൾ
- Mathi pollichathu | മത്തി പൊള്ളിച്ചത്
- വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
- പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ പറയും ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടോ എന്ന്.
ശ്വാസ തടസ്സം
ശ്വാസതടസവും ഉറക്കക്കുറവുമൊക്കെ ചിലരില്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
വിശപ്പില്ലായ്മ, ഛര്‍ദി
വിശപ്പില്ലായ്മ, ഛര്‍ദി, ശരീരഭാരം കുറയുക തുടങ്ങിയവയും ചിലപ്പോള്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകാം.
ക്ഷീണവും തളര്‍ച്ചയും
ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഇവയുണ്ടാകാം.
kidney health