ഇപ്പോൾ എല്ലാ പ്രായക്കാരിലും കാൽമുട്ട് വേദന വരാറുണ്ട്. ഇരിക്കുമ്പോഴും, എഴുന്നേൽക്കുമ്പോഴും മുട്ട് വേദന അനുഭവപ്പെടാത്തവർ ചുരുക്കമാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലമുള്ള മുട്ടുവേദനയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തിലൂടെ കഴിയും. ശരിയായ രീതിയിൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുട്ട് വേദന മാറുവാൻ സഹായിക്കും. എന്നിരുന്നാലും അസഹനീയമായ മുട്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ട്ടറുടെ നിർദ്ദേശം തേടുന്നത് അനുയോജ്യമാണ്.
- Read more……
- നിങ്ങൾക്ക് ഈ ശീലമുണ്ടോ? പല്ലിലെ ഇനാമിൽ പെട്ടന്ന് കുറയും
- ‘പുറത്തു നടക്കുന്ന കാര്യങ്ങൾ അറിയാൻ മത്സരാർത്ഥികൾ സ്വിമ്മിങ് പൂളിലേക്ക് പോകുമായിരുന്നു’ : ബിഗ് ബോസിലെ രഹസ്യം വെളിപ്പെടുത്തി ഫിറോസ് ഖാൻ
- അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
- പല്ലിലെ പോട് ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി
- താരൻ ആണെന്ന് തെറ്റിദ്ധരിക്കരുത്,തലയിലും സോറിയാസിസ് വരാം: ആരംഭ ലക്ഷണങ്ങൾ ഇവയാണ്
മുട്ട് വേദനയെ എങ്ങനെയെല്ലാം പ്രതിരോധിക്കാം?
പെട്ടെന്ന് കഠിനമായി വര്‍ക്കൌട്ടോ മറ്റോ ചെയ്യുന്നത് മുട്ടുവേദനയുണ്ടാക്കാം. അത്തരം സാഹചര്യത്തില്‍ മുട്ടുവേദന വരാന്‍ കാരണമായ പ്രവര്‍ത്തി നിര്‍ത്തിവച്ചു ഒന്ന് വിശ്രമിക്കുക.
ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നവര്‍ക്കും സന്ധിവേദന ഉണ്ടായി അത് മുട്ടുവേദനയിലേയ്ക്ക് എത്താം.
മുട്ടുവേദന അകറ്റാന്‍ സ്ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാം.
ഐസ് പാക്കുകള്‍ 15- 20 മിനിറ്റ് വരെ മുട്ടില്‍ വച്ച് തടവുന്നത് നീർവീക്കവും മുട്ടുവേദനയും കുറയ്ക്കാന്‍ സഹായിക്കും.
ഹോട്ട് ബാഗ് മുട്ടില്‍ വയ്ക്കുന്നതും വേദന മാറാനും മസിലുകള്‍ക്ക് ആശ്വാസമേകാനും രക്തയോട്ടം കൂടാനും സഹായിക്കും.
മുട്ടിന് കൃത്യമായ സപ്പോര്‍ട്ട് കിട്ടുന്ന തരം ചെരുപ്പുകള്‍ ഉപയോഗിക്കുക.
നീന്തല്‍, സൈക്ലിങ് പോലെയുള്ള വ്യായാമ മുറകള്‍ ചെയ്യുന്നതും കാല്‍മുട്ട് വേദന മാറാന്‍ സഹായിക്കും.
അമിത വണ്ണം മൂലവും ചിലരില്‍ മുട്ടുവേദന ഉണ്ടാകാം. അമിത വണ്ണമുള്ളവർ അത് നിയന്ത്രിക്കുക
leg pain