മാസ് ലുക്കിലും സിംപിൾ ലുക്കിലുമെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട് മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ലുക്കും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
വെള്ള ഔട്ട്ഫിറ്റിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ആരാധകരുടെ മനം കവർന്നത്.
കാതൽ ദി കോർ, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകളുടെ സക്സസ് സെലിബ്രേഷനാണ് സിംപിൾ ഔട്ട്ഫിറ്റിലെത്തി മമ്മൂട്ടി ഞെട്ടിച്ചത്. വെള്ള കുർത്തയും പാന്റുമാണ് താരം അണിഞ്ഞത്. സിൽവർ നിറത്തിലുള്ള ബ്രേസ്‍ലെറ്റ് അണിഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും ചടങ്ങിനെത്തിയിരുന്നു.
Read More…….
മമ്മൂട്ടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ‘ഇത്ര പ്രായമായിട്ടും എന്തൊരു ഭംഗിയാണ്, വെയിലും മഴയും വന്നാലും ഒരക്കലും മാറാത്ത സൗന്ദര്യം.
പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിക്കുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.