ഹൂസ്റ്റണ്‍ ∙ അഭിപ്രായ സര്‍വേകളില്‍ പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ മുന്നിലാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി കഴിഞ്ഞിട്ടില്ലെങ്കിലും ശേഷിക്കുന്ന ഏക എതിരാളി നിക്കി ഹേലിയേക്കാള്‍ ബഹുദൂരം മുന്നിലാണ് ട്രംപ്. അതുകൊണ്ടുതന്നെ ട്രംപിന്റെ വൈസ് പ്രസിഡന്റ് ആരാകും എന്നത് ആകാംക്ഷയോടെയാണ് ലോകം ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ മുന്‍ പ്രസിഡന്റ് തന്നെ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള സൂചനകള്‍ നല്കി രംഗത്തുവന്നിരിക്കുകയാണ്.
റോണ്‍ ഡിസാന്റിസ്, വിവേക് രാമസ്വാമി, ക്രിസ്റ്റി നോം, തുളസി ഗബ്ബാര്‍ഡ് എന്നിവരുടെ പേരുകളാണ് ട്രംപ് സൂചിപ്പിച്ചിരിക്കുന്നത്. തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളവരായി ഇവരുടെ പേരുകളാണ് പരിഗണിക്കുന്നതെന്നും ഇവരുടെ പ്രവര്‍ത്തനം പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസ് ടൗണ്‍ ഹാളില്‍, ട്രംപ് തന്റെ വിപി ഷോര്‍ട്ട്ലിസ്റ്റില്‍ മറ്റ് റിപ്പബ്ലിക്കന്മാരായ ടിം സ്കോട്ട്, ബൈറണ്‍ ഡൊണാള്‍ഡ്സ് എന്നിവരും ഉള്‍പ്പെടുന്നുവെന്നും ട്രംപ് സ്ഥിരീകരിച്ചു.
ഡിസാന്റിസും രാമസ്വാമിയും സ്കോട്ടും തനിക്കെതിരെ പ്രൈമറിയില്‍ മുമ്പ് മത്സരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവരെ സഖ്യകക്ഷികളായി കണക്കാക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. പ്രചാരണത്തിന്റെ തുടക്കത്തില്‍ ഡിസാന്റിസ് അടക്കമുള്ളവരുമായി ട്രംപ് കൊമ്പുകോര്‍ത്തിരുന്നു. വ്യക്തിപരമായി പരിഹസിച്ചു കൊണ്ട് ഉള്‍പ്പെടെ അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഡിസാന്റിസും രാമസ്വാമിയും ട്രംപിനെ വ്യക്തിപരമായി ആക്രമിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
നോയിം, ഡൊണാള്‍ഡ്സ്, ഗബ്ബാര്‍ഡ് എന്നിവരെ ഉള്‍പ്പെടുത്തുന്നത് തന്റെ കാഴ്ചപ്പാടുകളോടും നയങ്ങളോടും പൊരുത്തപ്പെടുന്ന റണ്ണിംഗ് മേറ്റിനു വേണ്ടിയുള്ള വിശാലമായ തിരച്ചിലാണ് ട്രംപ് നടത്തുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ന്യൂ ഹാംഷെയറില്‍ DailyMail.com നടത്തിയ വോട്ടെടുപ്പില്‍ രാമസ്വാമിക്കാണ് വൈസ് പ്രസിന്റായി ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. രണ്ടാം സ്ഥാനത്ത് സ്കോട്ട് ആണ് എത്തിയത്.
‘അവരെല്ലാം നല്ലവരാണ്. അവരെല്ലാം ഉറച്ച നിലപാടുള്ളവരാണ്.’ – തന്റെ പട്ടികയില്‍ ഉള്ളവരെക്കുറിച്ച് ട്രംപ് ഊന്നിപ്പറഞ്ഞു. സാധ്യതയുള്ള ഓരോ സ്ഥാനാര്‍ത്ഥിയുടെയും കരുത്തിനെയും അദ്ദേഹം അംഗീകരിച്ചു. അതേസമയം കാമ്പെയ്നുകളില്‍ വൈസ് പ്രസിഡന്റിന് കാര്യമായ റോള്‍ ഇല്ലെന്നും ട്രംപ് വിലയിരുത്തി. ‘എന്നെ എപ്പോഴും ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം വിപി സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ എല്ലായ്പ്പോഴും സ്വാധീനമില്ല എന്നതാണ്.’ അഭൂതപൂര്‍വമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും, 2008-ലെ റിപ്പബ്ലിക്കന്‍ വിപി നോമിനി സാറാ പാലിന്റെ ഉദാഹണം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
വോട്ടര്‍മാരെ ആകര്‍ഷിക്കുക മാത്രമല്ല, സാമാന്യബുദ്ധിയുമുള്ള റണ്ണിങ് മേറ്റിനെയാണ് ട്രംപ് തിരയുന്നത്. വിശ്വസ്തത, പൊതു അപ്പീല്‍, സ്വതന്ത്രന്മാരുമായും മിതവാദികളുമായും ഇടപഴകാനുള്ള കഴിവ് എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ട്രംപ് തന്റെ വിപിക്കായി പ്രധാനമായി പരിഗണിക്കുന്നത്. അടിസ്ഥാന ഏകീകരണം, സബര്‍ബന്‍ ഔട്ട്റീച്ച്, മീഡിയ കമ്മ്യൂണിക്കേഷന്‍ സ്കില്‍സ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് ട്രംപിന്റെ ഉപദേശകര്‍ സ്ഥാനാര്‍ത്ഥികളെ സജീവമായി നിര്‍ദ്ദേശിക്കുകയാണ് നടന്നുവരുന്നത്.
നിലവിലുള്ള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയില്‍ തന്റെ അടിത്തറ നിലനിര്‍ത്തിക്കൊണ്ട് പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടന്നു കയറാനാണ് ട്രംപിന്റെ ശ്രമം. ഇതിന് ഉതകുന്ന വ്യക്തി വിപി ആയി വരണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
അതോടൊപ്പം പ്രസിഡന്റ് ബൈഡനുമായി സംവാദം നടത്താനുള്ള തന്റെ ആഗ്രഹവും ട്രംപ് പ്രകടിപ്പിച്ചു. ഫോക്സ് ന്യൂസ് ടൗണ്‍ ഹാളില്‍, ബൈഡനോടുള്ള തന്റെ വെല്ലുവിളി അദ്ദേഹം ആവര്‍ത്തിച്ചു, 2020 ലെ പ്രസിഡന്റ് പോരാട്ടത്തിന്റെ റീമാച്ചിന് സാധ്യത തെളിയുമ്പോള്‍ സംവാദത്തിനായുള്ള താല്‍പ്പര്യം ട്രംപ് പരസ്യമായി പ്രകടിപ്പിച്ചു. ‘ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ ഷോയില്‍ അത് ചെയ്യുന്നു. ഞാന്‍ ഇപ്പോള്‍ തന്നെ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു.’ ഏത് ഡിബേറ്റ് മോഡറേറ്ററെയും സ്വീകരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു.
ബൈഡന് സംവാദം ഒഴിവാക്കുമെന്നാണ് ട്രംപ് വിലയിരുത്തുന്നത്. എന്നാല്‍ താന്‍ സംവാദം ആഗ്രഹിക്കുന്നുവെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതേസമയം,ട്രംപിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിലും ഇത്തരമൊരു സംവാധം ആഗ്രഹിക്കുമായിരുന്നു എന്നായിരുന്നു ഇതിനോട് ബൈഡന്റെ പ്രതികരണം. 2020ലെ സംവാദങ്ങളില്‍ ട്രംപുമായി ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഭാവി സംവാദങ്ങളില്‍ തന്റെ പങ്കാളിത്തം ബൈഡന് സ്ഥിരീകരിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ