മുംബെെ: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി(83) അന്തരിച്ചു. മായാ ദർപൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ചു.
1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ് ജനനം. പിന്നീട് കുടുംബസമേതം മുംബെെയിലേയ്ക്ക് താമസം മാറ്റി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു.
1972-ൽ ഒരുക്കിയ മായാ ദർപൺ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. സംഗീതത്തെയും നൃത്തത്തേയും ആസ്പദമാക്കി ഒരുക്കിയ രണ്ടുചിത്രങ്ങളിൽ ദെെനംദിന ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് അദ്ദേഹം പകർത്തിയത്.
Read More…….
- മഞ്ഞിൽ ഏകാന്ത യാത്രയിൽ നവ്യ നായർ.!! ഇത് ജീവിതത്തിൻ്റെ ഏടുകളിൽ കുറിച്ചിടേണ്ട യാത്ര; വീഡിയോ പങ്കിട്ട് താരം
- മകൾ താമസം അംബാനി കുടുംബത്തിലാണ്, നിതാ അംബാനിയുമായുള്ള മകളുടെ ബന്ധത്തെ കുറിച്ച് നടൻ കുഞ്ചൻ
- എല്ലാ അതിര്‍വരമ്പുകളെയും തകര്‍ക്കാന്‍ സ്ത്രീകൾക്കാകണം; ഷാരൂഖ് ഖാന്‍
- മാസം ഒന്നര ലക്ഷം രൂപയൊക്കെ കിട്ടുന്ന തരത്തില്‍ കാര്യങ്ങള്‍ സംഭവിച്ചു, എല്ലാം ജീവിതത്തില്‍ എഴുതിവെച്ചത് പോലെ നടന്നു; അഖിൽ മാരാർ
- അനിമലിലെ ‘ജമാൽ കുടു’ ഗാനത്തിനൊപ്പം കിടിലൻ ട്വിസ്റ്റുമായി അല്ലു അർജുന്റെ മകൾ അർഹ: വൈറലായി വിഡിയോ| Allu Arjun’s Daughter Arha Recreates Jamal Kudu Pose
1989-ൽ ഖായൽ ഗാഥയും 1991-ൽ ഭവനതരണയും സാഹ്നി ഒരുക്കി. 1997-ൽ രബീന്ദ്രനാഥ് ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്നി ചലച്ചിത്രമാക്കി. ഒഡീസ്സി നർത്തകി നന്ദിനി ഘോഷാലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
രാജ്യത്തിന് മികച്ച സമാന്തര ചിത്രങ്ങൾ സംഭാവന ചെയ്ത കുമാർ സാഹ്നിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് എത്തുകയാണ് സിനിമ ലോകം.