സംവിധായകൻ കുമാർ സാഹ്നി അന്തരിച്ചു| Kumar Shahani

മുംബെെ: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി(83) അന്തരിച്ചു. മായാ ദർപൺ, ഖയാൽ ​ഗാഥാ, തരം​ഗ്, കസ്ബ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ചു.

1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ് ജനനം. പിന്നീട് കുടുംബസമേതം മുംബെെയിലേയ്ക്ക് താമസം മാറ്റി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകൻ ഋത്വിക് ​ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു.

1972-ൽ ഒരുക്കിയ മായാ ദർപൺ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. സം​ഗീതത്തെയും നൃത്തത്തേയും ആസ്പദമാക്കി ഒരുക്കിയ രണ്ടുചിത്രങ്ങളിൽ ദെെനംദിന ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് അദ്ദേഹം പകർത്തിയത്.

Read More…….

1989-ൽ ഖായൽ ​ഗാഥയും 1991-ൽ ഭവനതരണയും സാഹ്നി ഒരുക്കി. 1997-ൽ രബീന്ദ്രനാഥ് ടാ​ഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്നി ചലച്ചിത്രമാക്കി. ഒഡീസ്സി നർത്തകി നന്ദിനി ഘോഷാലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

രാജ്യത്തിന് മികച്ച സമാന്തര ചിത്രങ്ങൾ സംഭാവന ചെയ്ത കുമാർ സാഹ്നിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് എത്തുകയാണ് സിനിമ ലോകം.

Latest News