ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ച് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉന്ന്.പഞ്ചാബ് അതിര്‍ത്തിയില്‍ കര്‍ഷകരുടെ നിര്‍ണായക സമ്മേളനം ചേരും. ലോക വ്യാപാര സംഘടനയില്‍ (ഡബ്ലൂടിഒ) നിന്ന് ഇന്ത്യ പുറത്തു വരേണ്ടതിനെ പറ്റിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന കണ്‍വന്‍ഷനാണ് ചേരുന്നത്.ഫെബ്രുവരി 25ന് നടത്തും.തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും.
ഫെബ്രുവരി 27 മുതല്‍ ദേശീയ തലത്തില്‍ നേതാക്കളെ പങ്കെടുപ്പിച്ച് അതിര്‍ത്തികളില്‍ യോഗം ചേരും. ഫെബ്രുവരി 29 ന് കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ സംഘും ആണ് പരിപാടികൾക്ക് നേതൃത്വം നൽകുക. ഇതിനിടെ, കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചാൽ പോകും എന്നു കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്.
കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ മാസം 29 വരെ അതിര്‍ത്തികളില്‍ സമാധാന പരമായ പ്രതിഷേധം തുടരാനാണ് വെള്ളിയാഴ്ച്ച ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗം തീരുമാനിച്ചത്. യുവ കര്‍ഷകനായ ശുഭ്കരണ്‍ സിംഗ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. തുടർ സമരത്തെ കുറിച്ച് ഈ മാസം 29ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും. അതുവരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളിൽ – ശംഭു, ഖനൗരി എന്നിവിടങ്ങളിൽ നിലയുറപ്പിക്കാൻ കർഷകർ നേരത്തേ തീരുമാനിച്ചിരുന്നു.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നേരെ വധഭീഷണി : വിദ്യാർഥി അറസ്റ്റിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















