തൃശൂർ: നവകേരള സദസിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖാമുഖം പരിപാടി ഇന്ന്തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മുഖാമുഖം പരിപാടിയിൽ സാംസ്കാരിക രംഗത്ത് നിന്നുള്ള നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബഹുസ്വരതയുടേയും മതേതരത്വത്തിൻ്റേയും മൂല്യങ്ങളിൽ പടുത്തുയർത്തിയ കേരളത്തിൻ്റെ സാംസ്കാരികമേഖലയെ കൂടുതൽ കരുത്തുറ്റതാക്കുക എന്നത് നവകേരള സൃഷ്ടിയ്ക്ക് അനിവാര്യമായ ഘടകമാണ്. അതിനു സാധ്യമായ വിധം മികച്ച സംവാദത്തിനു ഈ മുഖാമുഖം വേദിയാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവ്വതലസ്പർശിയും സമഗ്രവുമായ വികസനത്തിലൂടെ നവകേരള സൃഷ്ടി സാധ്യമാക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നാളെ നടക്കുന്ന മുഖാമുഖം പുതിയ ഊർജ്ജം പകരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ആർഎസ്എസിനെ എതിർത്ത് മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് പറയാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല : പരിഹസിച്ച് പിണറായി
- ഐപിഎല്ലിന് ഒരു മാസം മാത്രം ശേഷിക്കെ രാജസ്ഥാന്‍ റോയൽസിൻ്റെ ഹോം ഗ്രൗണ്ട് അടച്ചുപൂട്ടി സ്പോർട്സ് കൗൺസിൽ
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നേരെ വധഭീഷണി : വിദ്യാർഥി അറസ്റ്റിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക