കണ്ണൂർ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോൺഗ്രസുകാരൻ നാളെ കോൺഗ്രസിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ലെന്ന് പിണറായി പരിഹസിച്ചു. ആർഎസ്എസിനെ എതിർത്ത് ഞങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് കോൺഗ്രസിന് പറയാനാവുന്നില്ല. സംഘപരിവാറിലേതു പോലെയുള്ള നേതൃനിര കോൺഗ്രസിലുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാ അമ്പലതലങ്ങളിലും അയോദ്ധ്യ സമയത്ത് പൂജ നടന്നില്ലേ.സംഘപരിവാർ കാഴ്ചപ്പാട് ചർച്ച ചെയ്യാനാണ് പാർലമെന്റ് ഒരു ദിവസം നീട്ടിയത്. സിപിഎം ബഹിഷ്കരിച്ചു, എന്തേ കോൺഗ്രസ് പറയാതിരുന്നതെന്ന് പിണറായി ചോദിച്ചു.
Read more :
- ഐപിഎല്ലിന് ഒരു മാസം മാത്രം ശേഷിക്കെ രാജസ്ഥാന്‍ റോയൽസിൻ്റെ ഹോം ഗ്രൗണ്ട് അടച്ചുപൂട്ടി സ്പോർട്സ് കൗൺസിൽ
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നേരെ വധഭീഷണി : വിദ്യാർഥി അറസ്റ്റിൽ
- ഗോദ്സെയുടെ പാര്‍ട്ടി വിളിച്ചാല്‍ ഗാന്ധിയുടെ പാര്‍ട്ടിക്ക് ചാഞ്ചാട്ടം : ബിനോയ് വിശ്വം
- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നൂറ് സ്ഥാനാർത്ഥികളെ വരും ആഴ്ച പ്രഖ്യാപിക്കാൻ ബി.ജെ.പി
- ഗുജറാത്തിൽ കോൺഗ്രസ്-എഎപി സീറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ അണികളോട് മാപ്പപേക്ഷയുമായി മുംതാസ് പട്ടേൽ