മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് എതിരെ വധഭീഷണി മുഴക്കിയ 19 വയസ്സുകാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര നന്ദേഡ് ജില്ലയിൽനിന്നുള്ള ശുഭം വർകാദാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. പുണെയിൽ വിദ്യാർഥിയാണ് ശുഭം. സമൂഹമാധ്യമമായ എക്സില്‍ ഫെബ്രുവരി 11 നാണു വിദ്യാർഥി ഏക്നാഥ് ഷിൻഡെ, അദ്ദേഹത്തിന്റെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർക്ക് എതിരെ വധഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തത്.