ഗോദ്സെയുടെ പാര്‍ട്ടി വിളിച്ചാല്‍ ഗാന്ധിയുടെ പാര്‍ട്ടിക്ക് ചാഞ്ചാട്ടം : ബിനോയ് വിശ്വം

കൽപറ്റ: ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത വയനാട്ടിൽ വന്നാണോ രാഹുൽ ഗാന്ധി രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൽപറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന സമരകേന്ദ്രം കേരളമാണോ നോർത്ത് ഇന്ത്യയാണോയെന്നും മുഖ്യ എതിരാളി ഇടതുപക്ഷമാണോ ബി.ജെ.പിയാണോ എന്നും കോൺഗ്രസ് തീരുമാനിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

 
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്. യു.ഡി.എഫിലെ പ്രശ്നം മൂന്നാം സീറ്റ് മാത്രമല്ല, ബാബറി മസ്ജിദ് വിഷയവും കാരണമായിട്ടുണ്ട്. മസ്ജിദിന്‍റെ ശ്മശാന ഭൂമിയിലാണ് ഇപ്പോഴത്തെ രാമക്ഷേത്രം പണിതിരിക്കുന്നതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ഗോദ്സെയുടെ പാര്‍ട്ടി വിളിച്ചാല്‍ ഗാന്ധിയുടെ പാര്‍ട്ടിക്ക് ചാഞ്ചാട്ടം ഉണ്ടാകുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.