ഒരു പ്രായം കഴിയുമ്പോൾ പല്ലിൽ അസുഖങ്ങൾ വന്നു തുടങ്ങും. പല്ലു പൊടിഞ്ഞു പോകുന്നതും, പല്ലുകൾ ദ്രവിക്കുന്നതും പല്ലുകൾ ബലവത്തല്ലാത്തതിനാലാണ് . പല്ലുകളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം സംരക്ഷിക്കാം എന്ന് പരിശോധിക്കാം
പല്ലുകൾ ആരോഗ്യത്തോടെയിരിക്കാൻ എന്തെല്ലാം ചെയ്യാം?
പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ അവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
ഐസ് വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. പഞ്ചസാര അടങ്ങിയിട്ടില്ലാത്ത കൊണ്ട് ഐസ് പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഐസ് പല്ലിന്‍റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം എന്ന കാര്യം കൂടി ശ്രദ്ധിക്കുക.
മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്‍റെ ഇനാമലിനെ ബാധിക്കാം.
- Read more….
- പുരികം കൊഴിയുന്നുണ്ടോ കാരണവും പരിഹാരവുമറിയണ്ടേ?
- പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ പറയും ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടോ എന്ന്.
- താരൻ ആണെന്ന് തെറ്റിദ്ധരിക്കരുത്,തലയിലും സോറിയാസിസ് വരാം: ആരംഭ ലക്ഷണങ്ങൾ ഇവയാണ്
- വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
- കാലും കയ്യും ഉളുക്കി പിടിക്കുന്നത് അത്ര നിസ്സാരമായി കാണരുത്; പേശികളെ സംബന്ധിച്ച ഈ വിവരങ്ങൾ നിങ്ങൾക്ക് അറിയാമോ?
പല്ല് കൊണ്ട് കടിച്ച് ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ സാധ്യതയുണ്ട്.
പുകലി പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും ചെയ്യും. അതിനാല്‍ പുകവലി ഉപയോഗം കുറയ്ക്കുക.
മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം. നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക.
oral health