കോയമ്പത്തൂർ: അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കൊപ്പം റാലി നടത്തി.
കൃഷി സംബന്ധിച്ച് വരുന്ന ജൈവ മാലിന്യങ്ങളെ എങ്ങനെ പുനരുപയോഗിക്കാം എന്നതിനെ കുറിച്ചായിരുന്നു റാലി.
Read More…..
- വിറ്റാമിന് ഡിയുടെ കുറവ് മൂലം ശരീരത്തിൽ ഇത്തരം അസുഖങ്ങൾ പിടിപെടാം; ഈ ലക്ഷണങ്ങൾ അവയുടെ മുന്നോടിയാണ്
- രാത്രി 8 മണിക്കു മുന്നേ അത്താഴം കഴിക്കാൻ ശീലിക്കാം
തെങ്ങോലയിൽ നിന്ന് എങ്ങനെ ജൈവ വളമാക്കാമെന്നും കള എങ്ങനെ ജൈവ വളമാക്കുമെന്നതിനെ കുറിച്ചും, കാർഷിക മാലിന്യ നിർമാർജനം സുസ്ഥിര കൃഷിക്ക് നിർണായകമാണെന്നും കമ്പോസ്റ്റിംഗ് അല്ലെങ്കിൽ ബയോ എനർജി ഉൽപ്പാദനം പോലെയുള്ള ശരിയായ സംസ്കരണ രീതികൾക്ക് മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും കഴിയും എന്നതിനെ കുറിച്ച് വിദ്യാർത്ഥികൾ ബോധവത്കരണം നടത്തി.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ സംഘടിപ്പിച്ചു.