നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു നിർണായക ഗ്രൂപ്പാണ് വിറ്റാമിൻ ബി. 8 വ്യത്യസ്ത വിറ്റാമിനുകൾ അടങ്ങുന്ന ഈ ഗ്രൂപ്പ് സെല്ലുലാർ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ ഊർജ്ജ നില നിലനിർത്തുന്നതിനും സഹായിക്കും. ബി വിറ്റാമിനുകളിലൊന്നിന്‍റെ കുറവ് ശരീരത്തിലെ പോഷകങ്ങളുടെ അളവിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കും. അത്തരത്തില്‍ വിറ്റാമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ലക്ഷണങ്ങൾ
എപ്പോഴുമുള്ള അമിത ക്ഷീണമാണ് വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു പ്രധാന ലക്ഷണം. അതുപോലെ വിളര്‍ച്ചയും വിറ്റാമിന്‍ ബിയുടെ കുറവു മൂലമുണ്ടാകാം.
കൈകളിലും കാലുകളിലും മറ്റും മരവിപ്പ് തോന്നുന്നതും വിറ്റാമിന്‍റെ കുറവുമൂലമാകാം. പ്രത്യേകിച്ച് വിറ്റാമിൻ ബി 12-ന്‍റെ കുറവു മൂലം നാഡി സിഗ്നലുകൾ തകരാറിലായേക്കാം. അതിനാല്‍ ഇത്തരം സൂചനകളും നിസാരമായി കാണരുത്.
- Read more….
- നിരവധി പേരുടെ പരാതി; ജെമിനി താത്കാലികമായി നിർത്തുന്നു: ഗൂഗിൾ
- തൊഴില്‍ നൈപുണ്യം തിരിച്ചറിയുന്നതിന് ആര്‍ടിഡി മാതൃക സ്വീകരിക്കണമെന്ന് വിദഗ്ധര്‍
- മാർച്ചിലെ കൊടും വേനലിൽ നിന്നും രക്ഷപെടാൻ ഇതാ കിടിലം സ്ഥലങ്ങൾ
- രാത്രി 8 മണിക്കു മുന്നേ അത്താഴം കഴിക്കാൻ ശീലിക്കാം
പേശികളിലെ ബലഹീനതയും ചില ബി വിറ്റാമിനുകളുടെ കുറവിന്‍റെ സൂചനയാകാം. ബി വിറ്റാമിനുകള്‍ പേശികളുടെ ആരോഗ്യത്തിനും ശക്തിക്കും അത്യന്താപേക്ഷിതമാണ്. ഇവയുടെ അപര്യാപ്തത പേശികളുടെ ബലഹീനതയ്ക്കും പതിവ് ജോലികൾ ചെയ്യുന്നതിൽ പോലും ബുദ്ധിമുട്ടിനും ഇടയാക്കും.
വായില്‍ അള്‍സര്‍ ഉണ്ടാകുന്നതും അഥവാ വായ്പ്പുണ്ണും വിറ്റാമിന്‍ ബിയുടെ (ബി2, ബി3) കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.
തലകറക്കം അനുഭവപ്പെടുന്നതും വിറ്റാമിന്‍ ബിയുടെ കുറവു മൂലമാകാം. പ്രത്യേകിച്ച് പെട്ടെന്ന് എഴുന്നേറ്റിരിക്കുമ്പോൾ തലകറങ്ങുന്നത് വിറ്റാമിൻ ബി 12-ന്‍റെ കുറവു മൂലമാകാം.
ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുന്നതും ബി വിറ്റാമിനുകളുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.
വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലം ശ്വാസ തടസം അഥവാ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകാം.
മങ്ങിയ കാഴ്ചയും മറ്റ് കാഴ്ചാ പ്രശ്നങ്ങളും വിറ്റാമിന്‍ ബിയുടെ കുറവു മൂലമുണ്ടാകാം.
മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങള്‍ തുടങ്ങിയവയും വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.
vitamin b