ചോദിച്ചത് രാജ്യസഭാ സീറ്റല്ല; യുഡിഎഫിലെ സീറ്റ് വിഭജനം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് മുസ്ലീം ലീഗ്

മലപ്പുറം: യുഡിഎഫിലെ സീറ്റ് വിഭജനം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് മുസ്ലീം ലീഗ്. നാളെ ചേരുന്ന കോണ്‍ഗ്രസ് – മുസ്ലീം ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ നാളെ തീരുമാനമാകണമെന്നും ലീഗിന്റെ ആവശ്യം അംഗീകരിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണനിലയില്‍ യുഡിഎഫും മുസ്ലീം ലീഗുമാണ് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാറ്. നാളെ നടക്കുന്ന യോഗത്തില്‍ ലീഗിന് മുന്ന് സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗ് മൂന്ന് സീറ്റ് ചോദിച്ചിട്ടുണ്ട് അവര്‍ പ്രയാസം അറിയിച്ചിട്ടുണ്ട്. നാളത്തെ തീരുമാനത്തിന് ശേഷം 27ന് മുസ്ലീം ലീഗ് യോഗം ചേരും. അതില്‍ ലീഗ് പ്രഖ്യാപനം ഉണ്ടാകുമെന്നും സലാം പറഞ്ഞു.

കേരളത്തിലെ ഏത് സീറ്റിലും ലീഗിന് അവകാശവാദം ഉന്നയിക്കാം. ആലപ്പുഴയിലാണെങ്കിലും ജയിക്കാമന്നും സലാം പറഞ്ഞു. സിറ്റിങ് എംപിമാര്‍ മത്സരിക്കുമെന്ന് കോണ്‍ഗ്ര് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ലോക്‌സഭാ സീറ്റിനെ കുറിച്ച് മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളു. രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് തരാമെന്ന് പറഞ്ഞിട്ടില്ലെന്നും സലാം പറഞ്ഞു. യുഡിഎഫില്‍ കൊടുക്കലും വാങ്ങലും ഇല്ല. ഒരുമിച്ച് ഇരുന്ന് ചര്‍ച്ച ചെയ്യലാണ് പതിവ്. വല്യേട്ടന്‍ പറയുന്നത് അംഗീകരിക്കല്‍ എല്‍ഡിഎഫിലാണെന്നും സലാം പറഞ്ഞു.

Read more:

ഇടതുനേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം മറുപടി പറയും. ലീഗിന്റെ അപമാനം തങ്ങള്‍ സഹിച്ചോളാം അതില്‍ സിപിഎം നേതാക്കള്‍ ബുദ്ധിമുട്ടേണ്ടതില്ല. പൊന്നാനിയില്‍ നോമിനേഷന് മുന്‍പേ മുസ്ലീം ലീഗ് ജയിച്ചെന്നും സലാം പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക