കയ്റോ: ഗാസയിൽ വെടിനിർത്തലിനുള്ള സാധ്യതയും പ്രതീക്ഷയും വീണ്ടും തെളിയുന്നു. ഈജിപ്ത്, യുഎസ്, ഖത്തർ എന്നീ രാജ്യങ്ങൾ മുൻകൈയെടുത്തു നടത്തുന്ന സമാധാന ചർച്ചയിൽ ഹമാസിന്റെ ഉന്നത നേതാവ് ഇസ്മായിൽ ഹനിയ തന്നെ പങ്കാളിയായി. ഈജിപ്തിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ അബ്ബാസ് കമാലുമായി ഹനിയ കൂടിക്കാഴ്ച നടത്തി നിർദേശങ്ങളുമായി മടങ്ങി. ഇന്നു പാരിസിൽ നടക്കുന്ന രാജ്യാന്തര മധ്യസ്ഥരുടെ ചർച്ചയിൽ പുതിയ നിർദേശങ്ങൾ അവതരിപ്പിക്കും.
ഇസ്രയേൽ തടവിലാക്കിയ മുഴുവൻ പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും സൈനികനടപടി നിർത്തണമെന്നുമാണ് ഹഹമാസ് ബന്ദിയാക്കിയവരിൽ ബാക്കിയുള്ള നൂറോളം പേരെ വിട്ടയയ്ക്കുമെന്നതാണ് പ്രധാന ധാരണ. ഇതേസമയം, 15 ലക്ഷത്തോളം പലസ്തീൻകാർ അഭയം തേടിയിട്ടുള്ള ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ ഇന്നലെയും ഇസ്രയേൽ ബോംബാക്രമണം നടത്തി. 104 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇപ്പോഴത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,514 ആയി.
യുദ്ധാനന്തര പലസ്തീൻ സംബന്ധിച്ച ഇസ്രയേലിന്റെ നയരേഖ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. ജോർദാനു പടിഞ്ഞാറ് ഗാസയും വെസ്റ്റ് ബാങ്കും ഉൾപ്പെടെയുള്ള പ്രദേശം ഇസ്രയേലിന്റെ സുരക്ഷയിലായിരിക്കുമെന്നാണ് ഇതിൽ പറയുന്നത്. പലസ്തീൻകാർക്കു പ്രാതിനിധ്യമുള്ള ഭരണം അനുവദിക്കും. എന്നാൽ, ഹമാസിനോ പലസ്തീൻ അതോറിറ്റിക്കോ പങ്കുണ്ടാവില്ല. യുഎസിന്റെ നിലപാടിനു വിരുദ്ധമാണിത്. സ്വതന്ത്ര പലസ്തീൻ രാഷ്ട്ര രൂപീകരണത്തിനു മുന്നോടിയായി പലസ്തീൻ അതോറിറ്റിക്കു കൂടി പങ്കുള്ള ഭരണമാണ് യുഎസ് താൽപര്യപ്പെടുന്നത്.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക