നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്ത വാഹനമാണ് സ്‌കോര്‍പിയോ.വാഹന ബുക്കിങ്ങിൽ ഇന്നും ഏറെ ആളുകൾ വാങ്ങുന്നതും തിരഞ്ഞെടുക്കുന്നതും സ്‌കോര്‍പിയോ ആണ്.പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി അഞ്ച് വീതം വേരിയന്റുകളില്‍ എത്തിയിരുന്ന സ്‌കോര്‍പിയോ എന്‍ നിരയിലേക്ക് പുതിയൊരു വേരിയന്റ് കൂടി എത്തിയിരിക്കുകയാണ്.
സ്‌കോര്‍പിയോ എന്‍ Z8 സെലക്ട് എന്ന പേരിലാണ് മഹീന്ദ്ര പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വാഹന നിരയിലെ ഉയര്‍ന്ന വേരിയന്റായ Z8 എല്‍ വേരിയന്റിന്റെയും Z8-ന്റെയും മധ്യത്തിലാണ് പുതിയ മോഡല്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എത്തുന്ന പുതിയ പതിപ്പിന് 16.99 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.
ഉയര്‍ന്ന വേരിയന്റുകളില്‍ നല്‍കിയിട്ടുള്ള ഭൂരിഭാഗം ഫീച്ചറുകളും നല്‍കിയാണ് പുതിയ വേരിയന്റും ഒരുങ്ങിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എല്‍.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലൈറ്റും ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഫോഗ്‌ലാമ്പ്, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്റിക്കേറ്റററുകള്‍, 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍. ബ്ലാക്ക് നിരത്തിലും ഈ പതിപ്പ് എത്തുന്നുണ്ട്.
ഒരുപിടി മികച്ച ഫീച്ചറുകളുമായാണ് മഹീന്ദ്ര ഈ വേരിയന്റിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് വലിപ്പത്തില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 60-ല്‍ അധികം കണക്ടഡ് ഫീച്ചറുകള്‍, ബില്‍റ്റ് ഇന്‍ അലക്‌സ, സണ്‍റൂഫ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്. കോഫി ബ്ലാക്ക് നിരത്തിലുള്ള ലെതറില്‍ തീര്‍ത്ത അപ്‌ഹോള്‍സ്ട്രിയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്.
Read more ….
- ബി.ജെ.പിയെ പോലെ എല്‍.ഡി.എഫും വര്‍ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നു; വി ഡി സതീശൻ
- സതീശനെ തെറിവിളിച്ച് സുധാകരൻ; ക്യാമറയ്ക്കും മൈക്കിനും മുന്നിൽ വീണ്ടും കുടുങ്ങി കെപിസിസി പ്രസിഡൻ്റ്
- കോൺഗ്രസിന് ലീഗിനോട് അവഗണയും പരിഹാസവും:കോൺഗ്രസിന്റെ ജയം ലീഗിന്റെ പിന്തുണയിൽ:ഇ.പി. ജയരാജൻ
- ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ആംആദ്മി പാർട്ടി സീറ്റ് ധാരണയായി;ഡൽഹിയിൽ ഒന്നിച്ച് മത്സരിക്കും, പഞ്ചാബിൽ വെവ്വേറെ
- ഞാൻ ഒരു മലാല യൂസഫ്സായി അല്ല; ജമ്മു കശ്മീരിനു നേരെയുള്ള പ്രചാരണത്തിനെതിരെ സാമൂഹികപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ യാനമിറിന്റെ പ്രസംഗം വൈറൽ
മറ്റ് വേരിയന്റുകള്‍ പോലെ തന്നെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഇതിലുമുള്ളത്. പെട്രോള്‍ എന്‍ജിന് 198 ബി.എച്ച്.പി. കരുത്തും 380 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 173 ബി.എച്ച്.പി. കരുത്തും 400 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്‌നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണുള്ളത്.