തിരുവനന്തപുരം:ഏറെക്കാലമായി കോൺഗ്രസ് ലീഗിനോട് അവഗണയും പരിഹാസവും ചേർന്ന നിലപാട് ആണ് എടുക്കുന്നതെന്ന് ഇ.പി. ജയരാജൻ.കോൺഗ്രസ് ജയിക്കുന്നതു തന്നെ ലീഗിന്റെ പിന്തുണയിൽ ആണെന്നും,ആ പരിഗണന എങ്കിലും ലീഗിന് കൊടുക്കണ്ടേ എന്നും മുസ്ലിം ലീഗ് ഇല്ലെങ്കിൽ ഏതെങ്കിലും ഒരു സീറ്റിൽ കോൺഗ്രസ് ജയിക്കുമോ എന്നും ഇ പി ചോദിച്ചു.മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യത്തിൽ യു.ഡി.എഫിന്‍റെ സമീപനം ചൂണ്ടിക്കാട്ടിയാണ് ഇ.പിയുടെ വിമർശനം.
അവഗണന, പരിഹാസം, അങ്ങേയറ്റത്തെ ഇടിച്ചുതാഴ്ത്തൽ തുടങ്ങിയവയെല്ലാം കാണുമ്പോൾ സ്വാഭാവികമായും ലീഗിന്റെ അണികളിൽ വികാരം ഉണ്ടാകും. അത് കോൺഗ്രസിനെതിരായി വരുന്നു. ലീഗ് നേതൃത്വം വിചാരിച്ചാൽപോലും ആ അണികളുടെ വികാരം ഇല്ലാതാക്കാൻ സാധിക്കില്ല. കോൺഗ്രസിനെ പോലെത്തന്നെ സീറ്റ് നേടാനുള്ള അർഹത യുഡിഎഫിൽ ലീഗിനുണ്ട്, ഇ.പി. ജയരാജൻ പറഞ്ഞു. അതേസമയം, സിപിഎമ്മിനോട് ലീഗിന് ശത്രുതാപരമായ നിലപാടൊന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ, മൂന്നാംസീറ്റ് ആവശ്യത്തിൽ ഇത്തവണ കോൺഗ്രസിൽ നിന്ന് ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ‘മൂന്നാം സീറ്റുമായി ബന്ധപ്പെട്ട തീരുമാനത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തീരുമാനത്തിന്റെ കാര്യത്തിൽ വളരെ കൃത്യമായ ധാരണയുണ്ട്. തീരുമാനം ഇല്ലാതെ പറ്റില്ല. ഇത് വലിയൊരു പ്രശ്നമായി തുടരുകയാണ്. അതുകൊണ്ടുതന്നെയാണ് നിലപാട് മാറ്റില്ലെന്ന് ആവർത്തിച്ചുപറയുന്നത്’, ഇി.ടി പറഞ്ഞു.
Read more ….
- എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജിയിൽ കക്ഷി ചേരാൻ ഷോണ്‍ ജോർജ്,
- ‘എല്ലാം ഞാൻ വിളിച്ചുപറയും ‘മരണത്തിനുമുന്നേ കുഞ്ഞനന്തൻ :പുനരന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ
- പ്രതിഷേധം കടുപ്പിച്ച് കർഷകർ; മരിച്ച യുവകർഷകന് ആദരാഞ്ജലികൾ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാർച്ച് നടത്തും
- മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി: ഉത്തരാഖണ്ഡിന് പുറമേ ഏകവ്യക്തി നിയമം നടപ്പാക്കാൻ അസം സർക്കാരും
- റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ രണ്ടു വർഷങ്ങൾ
അതേസമയം, രാജ്യസഭാ സീറ്റ് എന്ന വിഷയം ഇതുവരെ തങ്ങളുടെ മുമ്പിൽ എത്തിയിട്ടില്ലെന്നും നേതൃത്വം ആലോചിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.മുസ്‌ലിം ലീഗുമായുള്ള സീറ്റ് തർക്കം ഡൽഹിക്ക് വിടാതെ കേരളത്തിൽത്തന്നെ തീർക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. അനൗദ്യോഗിക ആശയവിനിമയത്തിലൂടെ ധാരണയിലെത്താനും ഞായറാഴ്ച കൊച്ചിയിൽ യു.ഡി.എഫ്. നേതൃയോഗം ചേർന്ന് സീറ്റ് വിഭജനം പൂർത്തിയാക്കാനുമാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നടത്തുന്ന സമരാഗ്നി യാത്രയ്ക്ക് ആറ്റുകാൽ പൊങ്കാല കാരണം ഞായാറാഴ്ച ഇടവേളയുണ്ട്.