ഷിക്കാഗോ ∙ അടുത്ത അധ്യയന വർഷം മുതൽ ഷിക്കാഗോ പബ്ലിക് സ്കൂളുകളിൽ പൊലീസ് ഉദ്യോഗസ്ഥർ വേണ്ടെന്ന തീരുമാനം ഷിക്കാഗോയിലെ വിദ്യാഭ്യാസ ബോർഡ് ഐകകണേ്ഠ്യന പാസാക്കി. ഷിക്കാഗോ സ്കൂൾ റിസോഴ്സ് ഓഫിസർ പ്രോഗ്രാം അവസാനിപ്പിക്കാനും ഷിക്കാഗോ വിദ്യാഭ്യാസ ബോർഡ് വ്യാഴാഴ്ച വോട്ട് ചെയ്തു.
ഓഗസ്റ്റ് മുതൽ ഷിക്കാഗോ പൊലീസിനെ പൊതുവിദ്യാലയങ്ങൾക്ക് പുറത്ത് മാത്രമേ അനുവദിക്കൂ. ബദൽ സുരക്ഷാ സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഷിക്കാഗോ ബോർഡ് ഓഫ് എജ്യുക്കേഷൻ അംഗം മിഷേൽ മൊറേൽസ് പറഞ്ഞു. നിലവിൽ 39 ഹൈസ്കൂള്‍ ക്യാംപസിൽ മാത്രമാണ് പൊലീസുള്ളത്. ഇവരെ ക്യാംപസിൽ നിന്ന് മാറ്റുന്നതിന് മുൻപ് മറ്റ് സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനാണ് നീക്കം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ