ആലുവ: കോളേജുകളിൽ ഒരു കോഴ്സിൽ രണ്ടു സീറ്റുവീതം ട്രാൻസ്ജെൻഡേഴ്‌സിന് മാറ്റിവെക്കാൻ തീരുമാനമായതായി മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഇവർക്ക് ഇഷ്ടമുള്ള കോഴ്സുകൾ ഇഷ്ടമുള്ള കോളേജുകളിൽ പഠിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ആലുവയിൽ സമന്വയ തുടർവിദ്യാഭ്യാസപദ്ധതി പഠിതാക്കളുടെ സംഗമവും ശില്പശാലയും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഉന്നതവിദ്യാഭ്യാസം നേടാൻ കോളേജുകളിൽ ചേരാനുള്ള പ്രായപരിധി എടുത്തുമാറ്റിയിട്ടുണ്ട്. വിദൂരവിദ്യാഭ്യാസപഠനം നടത്തുന്നവർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇവർക്ക് സാമ്പത്തികമായി പിന്തുണ ഉറപ്പുവരുത്തുമെന്നും പത്തനംതിട്ടയിലുള്ള പഠനവീട് മാതൃകയിൽ എല്ലാജില്ലകളിലും പഠനവീടും നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക