തിരുവനന്തപുരം: കുണ്ടമൺ കടവ്- കരിമൺകുളം റോഡിൽ ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അധികൃതരുടെ അറിവോടെ മാസങ്ങളായി കൊണ്ടു തള്ളുന്നു. രാത്രിയിൽ എല്ലാ ദിവസവും ഇങ്ങനെ കൊണ്ടുവരുന്ന മാലിന്യങ്ങൾ ഒഴിഞ്ഞ പറമ്പിലിട്ട് തീയിടുന്നു.
സമീപജനവാസ കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കത്തുന്ന പുക പടർന്ന് രാത്രിയിൽ ആളുകൾക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. സ്ഥലത്തെ വാർഡ് മെമ്പർ പോലും ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ഈ കടുത്ത വായു മലിനീകരണത്തിന് അടിയന്തിര ശ്രദ്ധ ഉന്നതങ്ങളിൽ നിന്നുണ്ടാവണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു. അധികൃതർക്ക് സ്ഥലത്ത് എത്താനുള്ള ഗൂഗിൾ മാപ്പ് ഇതിനോടൊപ്പം ഷെയർ ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക