പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഇസ്ലാം മതം സ്വീകരിച്ചതായി സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണമാണ് നടക്കുന്നത്. “കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഇസ്ലാം മതം സ്വീകരിച്ചു… ഭഗവത്ഗീത പരാജയം, രാമനും കൃഷ്ണനും വെറും കഥാപാത്രങ്ങൾ മാത്രം… ഖുർആൻ പരിഭാഷകൾ വായിച്ചപ്പോഴാണ് മനസ്സിലായത് ഖുർആൻ കണ്ണ് പൊട്ടിക്കുന്ന ഗ്രന്ഥമല്ല കണ്ണ് തുറപ്പിക്കുന്ന ഗ്രന്ഥമാണെന്ന്” ആണ് പ്രചരിക്കുന്ന വാർത്ത കാർഡിൽ പറയുന്നത്.
എന്താണ് ഈ വാർത്തയുടെ പിന്നിലെ സത്യമെന്ന് നോക്കാം
ലീലാകൃഷ്ണൻ മതം മാറി എന്ന് പറയുന്ന വാർത്ത കാർഡിനൊപ്പം “ഒഴിഞ്ഞു പോകുന്നതിൽ സന്തോഷം,
ഈ നിമിഷം തന്നെ ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട മാസികയുടെ പണം വാങ്ങി നക്കുന്നത് അവസാനിപ്പിച്ച് പടിയിറങ്ങുക” എന്ന തലക്കെട്ടു കാണാം.
എന്നാൽ ഇങ്ങനെയൊരു വാർത്ത തങ്ങൾ കൊടുത്തിട്ടില്ലായെന്ന് വ്യക്തമാക്കുന്ന തിരുത്തൽ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ വാർത്ത വ്യാജമാണെന്ന് ഉറപ്പിക്കാം.
കുറച്ചുകൂടെ വ്യക്തത വരുത്താൻ ആലങ്കോട് ലീലാകൃഷ്ണൻ തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത് നോക്കാം : താൻ ഇതുവരെ മതം മാറിയിട്ടില്ലെന്നും ജനിച്ച മതത്തിൽ തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ജീവിതകാലം മുഴുവൻ മതേതര ജീവിതം നയിച്ച ഒരാളായതിനാൽ തന്നെ ചില വിഷയങ്ങളിൽ പറയുന്ന സ്വതന്ത്ര അഭിപ്രായങ്ങൾ ചിലർ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് എന്നും ആലങ്കോട് ലീലാകൃഷ്ണൻ തന്നെ വ്യക്തമാക്കിയ റിപ്പോർട്ടുകളുണ്ട്.
ഇതോടെ വാർത്ത വ്യാജമാണെന്ന് ബോധ്യപ്പെടാൻ മറ്റെന്തുവേണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം