സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. രോഗ പ്രതിരോധശേഷി കൂട്ടാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി സഹായിക്കും. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം.
വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണങ്ങൾ
എല്ലുകളുടെ വേദന
പേശികള്‍ക്ക് ബലക്ഷയം
പേശി വേദന,
നടുവേദന,
കാലു-കൈ വേദന
- Read more….
- കാലുകളിൽ കാണുന്ന ഈ ലക്ഷണം ഉയർന്ന പ്രമേഹത്തെ സൂചിപ്പിക്കുന്നു: ഇവ നിങ്ങൾക്കുണ്ടോ?
- ഷുഗറുള്ളവർ ഈ ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കണം
- നിരവധി പേരുടെ പരാതി; ജെമിനി താത്കാലികമായി നിർത്തുന്നു: ഗൂഗിൾ
- ദുവയ്ക്ക് കൂട്ടായി കുഞ്ഞനിയൻ എത്തി: സീരിയൽ നടി ലക്ഷ്മി പ്രമോദിന് ആൺകുഞ്ഞു പിറന്നു: വൈറലായി ലക്ഷ്മിയുടെ ഡാൻസ്| Lakshmi Premod
- വനിതാ ഹോക്കി പരിശീലക യാന്നെക് ഷോപ്മാന്‍ രാജിവച്ചു
പ്രതിരോധശേഷി കുറയുന്നതും എപ്പോഴും അസുഖങ്ങള്‍ വരുന്നതും വിറ്റാമിന്‍ ഡി കുറവിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും വിറ്റാമിൻ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്. ക്ഷീണവും തളര്‍ച്ചയുമാണ് വിറ്റാമിൻ ഡി കുറഞ്ഞാല്‍ കാണുന്ന മറ്റൊരു പ്രധാന ലക്ഷണം. വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഉത്കണ്ഠ, വിഷാദം, മൂഡ് ഡിസോര്‍ഡറുകള്‍ തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ഉണ്ടാകാം. വിറ്റാമിന് ഡി സൂര്യപ്രകശത്തിൽ നിന്ന് മാത്രമല്ല ഭക്ഷണങ്ങളിൽ നിന്നും ലഭിക്കും.
വിറ്റാമിന് ഡി ലഭ്യമാകുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?
പാല്‍
തൈര്
ബട്ടര്‍
ചീസ്
മുട്ട
ഓറഞ്ച് ജ്യൂസ്
മത്സ്യം
കൂണ്‍
ഗോതമ്പ്
റാഗ്ഗി
ഓട്സ്
ഏത്തപ്പഴം