ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി. കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചതോടെ ഒരാഴ്ചക്കുള്ളിൽ ശാന്തന് ശ്രീലങ്കയിലേക്ക് പോകാനാവും. ഇത് സംബന്ധിച്ച രേഖകൾ തിരുച്ചിറപ്പള്ളി കലക്ടർക്ക് കൈമാറി. കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യത്തെയാളാണ് ശാന്തൻ. രോഗിയായ അമ്മയെ കാണാനാണ് ഇയാൾ ശ്രീലങ്കയിലേക്ക് പോകുന്നത്. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാരേഖ ശ്രീലങ്കൻ ഹൈക്കമ്മീഷൻ നേരത്തെ ശാന്തന് അനുവദിച്ചിരുന്നു.
Read more :
- ഓപ്പൺ ബുക്ക് പരീക്ഷ നടത്താനുള്ള സി.ബി.എസ്.ഇ നീക്കത്തിൽ രക്ഷിതാക്കൾ ആശങ്കയിൽ
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
















