കോവിഡ് കാലത്തു നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെയാണ് ബോളിവുഡ് നടന്‍ സോനു സൂദ് രാജ്യം മുഴുവൻ അറിയപ്പെടുന്നത്.
താരത്തിന്റെ സഹായത്തില്‍ നാട്ടില്‍ എത്തിയവര്‍ നിരവധിയാണ്. ഇപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ് താരം. അതിനിടെ താരത്തിന് ഒരു അജ്ഞാത ആരാധകന്‍ നല്‍കിയ സര്‍പ്രൈസാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
സോനു സൂദ് ഭക്ഷണം കഴിച്ചതിന്റെ ബില്‍ താരം അറിയാതെ ഒരു ആരാധകന്‍ അടയ്ക്കുകയായിരുന്നു. ബില്‍ ചോദിച്ച സോനുവിന് കിട്ടിയതാകട്ടെ അയാള്‍ എഴുതിയ കുറിപ്പും.
ഈ കുറിപ്പിന്റെ ചിത്രത്തിനൊപ്പം സോനു സൂദ് തന്നെയാണ് ഇത് ആരാധകരുമായി പങ്കുവച്ചത്. ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി എന്നാണ് ആരാധകന്‍ കുറിച്ചത്.
Read More…..
ഞാന്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്‍ ഒരാള്‍ അടച്ചിരിക്കുകയാണ്. ആരാണ് അത് ചെയ്തത് എന്ന് എനിക്ക് അറിയില്ല. ഒരു കുറിപ്പും നല്‍കി.
‘ഇത് എന്റെ ഹൃദയം കവര്‍ന്നു. താങ്ക്യു സുത്തേ. ഒരുപാട് സന്തോഷം’.- എന്ന കുറിപ്പിലാണ് താരത്തിന്റെ പോസ്റ്റ്.
പിന്നാലെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്. നിങ്ങളിത് അര്‍ഹിക്കുന്നു എന്നായിരുന്നു നീന ഗുപ്തയുടെ കമന്റ്. ഏതെങ്കിലും റസ്റ്റോറന്റില്‍ വച്ച് കണ്ടാല്‍ താനും ഇതുതന്നെ ചെയ്യും എന്നു പറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.