ഉള്ളിക്കറി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ ? നല്ല വെന്ത് കുഴഞ്ഞ് കുറുകിയ ഉള്ളിക്കറിയുണ്ടെങ്കില്‍ ദോശയും അപ്പവും ചപ്പാത്തിയുമെല്ലാം ആവോളം കഴിക്കും നമ്മള്. ഒട്ടും മസാലപ്പൊടി ചേര്‍ക്കാതെ നല്ല ടേസ്റ്റി ഉള്ളിക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ആവശ്യമായ ചേരുവകള്‍
- സവാള – നാലെണ്ണം
- പച്ചമുളക് – മൂന്നെണ്ണം
- കറിവേപ്പില – രണ്ട് തണ്ട്
- മഞ്ഞള്‍പൊടി – അര ടീസ്പൂൺ
- മുളകുപൊടി – ഒരു ടീസ്പൂണ്‍
- മല്ലിപ്പൊടി – കാല് ടീസ്പൂൺ
- തിളച്ച വെള്ളം – അരക്കപ്പ്
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാത്രം ചൂടാക്കി എണ്ണ ചൂടായി വരുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക. അതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തു കൊടുക്കാം. ബ്രൗണ്‍ കളര്‍ ആയി വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.
ഇതിലേക്ക് തിളച്ചവെള്ളം ചേര്‍ത്ത് അടച്ചുവെച്ച് വെള്ളം വറ്റിച്ചെടുക്കുക.ശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് തീ ഓഫ് ചെയ്യുക.