ആവശ്യമായ സാധനങ്ങള്‍
- മുരിങ്ങയ്ക്ക – ഒരു കിലോ
- ഉപ്പ് – പാകത്തിന്
- എണ്ണ – ഒരു ചെറിയ സ്പൂൺ
- തക്കാളി – 100 ഗ്രാം, അരിഞ്ഞത്
- സവാള – 100 ഗ്രാം, അരിഞ്ഞത്
- വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത്
- പഞ്ചസാര – പാകത്തിന്
- കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
മുരിങ്ങയ്ക്ക മൂന്നിഞ്ചു കഷണങ്ങളാക്കി ഉപ്പു ചേര്‍ത്ത് വെള്ളം ഒഴിച്ചു വേവിക്കുക. വെന്ത ശേഷം വെള്ളം ഊറ്റി മാറ്റിവയ്ക്കുക. മുരിങ്ങയ്ക്ക രണ്ടായി പിളര്‍ന്ന് ഉള്ളിലുള്ള പള്‍പ്പ് ചുരണ്ടിയെടുത്തു മെല്ലേ ഉടച്ചു കൊടുക്കണം.എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോള്‍ വാങ്ങി ചൂടാറാന്‍ വയ്ക്കുക. ഇതു മിക്‌സിയി ല്‍ അടിച്ചെടുക്കണം.
ഇതിലേക്കു മുരിങ്ങയ്ക്ക ഉടച്ചതും പഞ്ചസാരയും കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക. മുരിങ്ങയ്ക്ക വേവിച്ച വെള്ളവും ചേര്‍ത്തിളക്കി അടുപ്പില്‍ വച്ചു ചെറുതീയില്‍ തിളപ്പിക്കുക. സൂപ്പ് പരുവമാകുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം.