വാഷിങ്ടൻ ഡി സി ∙ ശീതീകരിച്ച ഭ്രൂണങ്ങളെ കുട്ടികളായി കണക്കാക്കുന്നു എന്ന അലബാമ സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഹേലിയും എതിർത്ത് ബൈഡനും. പ്രസിഡന്റ് ബൈഡൻ തീരുമാനത്തെ “അതിശയകരവും അസ്വീകാര്യവും” എന്നും വിശേഷിപ്പിച്ചു.
“ഭ്രൂണങ്ങൾ എനിക്ക് കുഞ്ഞുങ്ങളാണ്, അതൊരു ജീവിതമാണ്. അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് എവിടെ നിന്നാണ് വരുന്നതെന്ന് ഞാൻ കാണുന്നു,” റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി പറഞ്ഞു. സ്ത്രീകൾക്ക് ഒരു കുഞ്ഞിന്റെ അനുഗ്രഹം നേടാനുള്ള കഴിവ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് ഹേലി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ