എളുപ്പത്തിൽ കണ്ടെത്താന്‍ സാധിക്കുന്ന ഒന്നല്ല പിത്താശയത്തിലെ അര്‍ബുദം. വൈകിയുള്ള രോഗനിര്‍ണ്ണയം അര്‍ബുദം കൂടുതൽ വഷളാക്കും
പിത്താശയ ക്യാൻസർ ലക്ഷണങ്ങൾ
അടിവയറിന് വലത് ഭാഗത്ത് മുകളിലായുള്ള വേദന
പെട്ടന്ന് തടി കുറയുന്നു
ഗ്യാസ്
മഞ്ഞപിത്തം
നിങ്ങളുടെ ഇത്തരം ശീലങ്ങൾ ഹൃദയത്തെ അപകടപ്പെടുത്തും; ഹൃദയാരോഗ്യം സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യാം?
വാട്സ്ആപ്പ് ചാനല്‍സില്‍ പുതിയ ഫീച്ചറുമായി മെറ്റ
ചൂടത്ത് ഇവ ഉറപ്പായും ശ്രദ്ധിക്കണം; ചൂട് കാലത്തെ എങ്ങനെ നേരിടാം?
പിത്താശയത്തിലെ അർബുദത്തിന് കാരണങ്ങൾ
പിത്താശയത്തില്‍ അടിക്കടി രൂപപ്പെടുന്ന കല്ലുകള്‍, അണുബാധ
അമിതവണ്ണം, പിത്താശയത്തിന്റെ കുടുംബചരിത്രം, ജനിതക കാരണങ്ങള്‍
കൊഴുപ്പ് ഉയര്‍ന്നതും ഫൈബര്‍ കുറഞ്ഞതുമായ ഭക്ഷണക്രമം
പ്രായാധിക്യവും പിത്താശയ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.
65 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് പിത്താശയ അര്‍ബുദ സാധ്യത അധികമാണ്.
ടി1 മുതല്‍ ടി4 വരെ നാലു ഘട്ടങ്ങളാണ് പിത്താശയ അര്‍ബുദത്തിനുള്ളത്. ടി1, ടി2 ഘട്ടങ്ങളില്‍ അര്‍ബുദം പിത്താശയത്തിനുള്ളില്‍ തന്നെയായിരിക്കും. ടി3 ഘട്ടത്തില്‍ സമീപ പ്രദേശങ്ങളിലേക്കും ടി4 ഘട്ടത്തില്‍ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും അര്‍ബുദം പടര്‍ന്നിട്ടുണ്ടാകും.
ടി1, ടി2 ഘട്ടങ്ങളില്‍ അര്‍ബുദം കണ്ടെത്തി ചികിത്സ ആരംഭിക്കുന്നവരില്‍ അഞ്ച് വര്‍ഷത്തെ അതിജീവന നിരക്ക് 62 ശതമാനമാണ്. സമീപത്തെ കോശങ്ങളിലേക്കും ലിംഫ് നോഡുകളിലേക്കും രോഗം പടരുന്ന ടി3 ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷ അതിജീവന നിരക്ക് 27 ശതമാനമാണ്.
cancer