ഫ്ലോറിഡ ∙ സൗത്ത് വെസ്റ്റ് ഫ്ലോറിഡയിൽ നടന്ന പെരുമ്പാമ്പ് വേട്ടയ്ക്കിടെ 16 അടി നീളവും 120 പൗണ്ട് ഭാരവുമുള്ള ബർമീസ് പെരുമ്പാമ്പിനെ പിടികൂടി. ഒരു കനാലിന് സമീപം, സസ്യജാലങ്ങൾക്കിടയിൽ പെരുമ്പാമ്പ് പൊങ്ങിക്കിടക്കുന്നത് കണ്ടു പിടികൂടുകയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ അഭിപ്രായത്തിൽ, പെൺ ബർമീസ് പെരുമ്പാമ്പുകൾ ആൺ പെരുമ്പാമ്പിനെക്കാൾ വലുതായി വളരുന്നു. മോസ്റ്റ് വാല്യൂബിൾ പൈത്തൺ (എംവിപി) എന്ന് അറിയപ്പെടുന്ന 12 അടി നീളമുള്ള റോണിൻ എന്ന പാമ്പിനെ ട്രാക്ക് ചെയ്താണ് സംഘം പെൺപാമ്പിനെ കണ്ടെത്തിയത്. ആറ് വർഷത്തിലേറെയായി ജീവശാസ്ത്രജ്ഞർ റോണിനെ നിരീക്ഷിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ