ഷിക്കാഗോ ∙ ഫോമയുടെ രാജ്യാന്തര കൺവൻഷൻ ഓഗസ്റ്റ് 8, 9, 10, 11 തീയതികളിലായി ഡെമിനിക്കൻ റിപ്പബ്ലിക്കിലെ ലോക പ്രശസ്ത ഫൈവ് സ്റ്റാർ ഹോട്ടൽ പുന്റാകാനയിൽ വച്ച് നടത്തുന്നതാണ്. കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നും വിവിധ സാമൂഹിക, സാംസ്കാരിക–രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പ്രസ്തുത കൺവെൻഷന്റെ നാഷനൽ വൈസ് ചെയർമാനായി ഷിക്കാഗോയിൽ നിന്നും ജോൺ പാട്ടപതിയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണിക്കളം, ജോ. സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീദർ, ജോ. ട്രഷറർ ജെയിംസ് ജോർജ്, ഫോമ കൺവെൻഷൻ ചെയർമാൻ തോമസ് സാമുവൽ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ജോൺ പാട്ടപതി 2018–20 കാലഘട്ടത്തിൽ സെന്ററൽ റീജിൻ RVP ആയിരുന്നപ്പോൾ ഏറ്റവും നല്ല പ്രവർത്തനത്തിനുള്ള സെന്ററൽ റീജിയനുള്ള അവാർഡ് അന്നത്തെ ഫോമ നാഷനൽ പ്രസിഡന്റ് അനിയൻ ജോർജിൽ നിന്നും കരസ്ഥമാക്കുകയുണ്ടായി. മാത്രമല്ല ജോൺ പാട്ടപതി നാഷനൽ കമ്മറ്റിയഗം, സെന്ററൽ റീജൻ ട്രഷറർ, മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, കെസിഎസ് വൈസ് പ്രസിഡന്റ്, സെന്റ് മേരീസ് ക്നാനായ ചർച്ചിന്റെ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ളതുമാണ്.
വളരെ ചുറുചുറുക്കോട് ഒരു കാര്യം ഏറ്റെടുത്താൽ വളരെ ആത്മാർഥമായും കാര്യപ്രാപ്തിയോടും പ്രവർത്തിക്കുകയും പ്രവർത്തന പരിചയവുമുള്ള ജോൺ പാട്ടപതി ഫോമ നാഷനൽ കൺവെൻഷൻ വിജയിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഫോമ നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ പറയുകയുണ്ടായി. അദ്ദേഹത്തിനു വേണ്ട എല്ലാ സഹകരണവും നൽകണമെന്നും അഭ്യർഥിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ