ലോകത്ത് ഏറ്റവും കൂടുതൽ വ്യക്തികൾ മരിക്കുന്നത് ഹാർട്ട് അറ്റാക്ക് മൂലമാണ്. നമ്മുടെ ജീവിത ശൈലിയും ആഹാര ക്രമണങ്ങളുമാണ് ഇവയ്ക്ക് കാരണമാകുന്നത് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്.
ഹൃദയാരോഗ്യത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാം?
ഭക്ഷണരീതി
പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക.
അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഭക്ഷ്യധാന്യങ്ങളോ, ചാമ അരിയോ പോലുള്ള മുഴുധാന്യങ്ങളിളോ കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, ഒമേഗ 3 അടങ്ങിയ ഭക്ഷണവും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക.
- Read more…..
- ബിര്‍ള ഗ്രൂപ്പ് ഡെകറേറ്റീവ് പെയിന്‍റ് ബ്രാന്‍ഡ് ആയ ബിര്‍ള ഓപസ് പുറത്തിറക്കി
- കാലും കയ്യും ഉളുക്കി പിടിക്കുന്നത് അത്ര നിസ്സാരമായി കാണരുത്; പേശികളെ സംബന്ധിച്ച ഈ വിവരങ്ങൾ നിങ്ങൾക്ക് അറിയാമോ?
- ചൂട് കാലം:ഷുഗറുള്ളവർക്ക് കരിക്കിൻ വെള്ളം കുടിക്കാമോ?
- ജോയ് ആലുക്കാസിന്റെ ജീവചരിത്രം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
- നിരവധി പേരുടെ പരാതി; ജെമിനി താത്കാലികമായി നിർത്തുന്നു: ഗൂഗിൾ
വെള്ളം
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. ദിവസം മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിച്ച് കൊണ്ടിരിക്കണം. അത് ഹൃദയത്തിന്‍റെയും മൊത്തം ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
പുകവലി
പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും.
ജീവിത ശൈലി രോഗങ്ങൾ
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ ശ്രമിക്കുക. ഭക്ഷണത്തില്‍ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അത് പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവയെ അകറ്റാനാന്‍ ഒരു പരിധി വരെ സഹായിക്കും.
ഉറക്കം
ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിനെയും മോശമായി ബാധിക്കും.അതിനാല്‍ മതിയായ ഉറക്കം ലഭ്യമാക്കുക. മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്.
you can take care of your heart health