കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്. ബിജെപി നേതാവ് സബ്യസാചി ഘോഷിൻ്റെ നേതൃത്വത്തിൽ ഹൗറയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെ 6 ഇരകളെ
സംഭവുമായി ബന്ധപ്പെട്ട് സബ്യസാചി ഘോഷ് ഉൾപ്പടെയുള്ള 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാർത്ത പുറത്തു വന്നതോടെ ബിജെപിക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.സഹോദരിമാരെയല്ല, അവരെ ചൂഷണം ചെയ്യുന്നവരെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് തൃണമൂലിൻ്റെ പരിഹാസം. സന്ദേശ്ഖലി വിവാദത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി വിമർശനം ശക്തമാക്കുന്നതിനിടെയാണ് അവരുടെ നേതാവ് തന്നെ സെക്സ് റാക്കറ്റ് നടത്തിയതിന് വലയിലാവുന്നത്.
സന്ദേശ്ഖലി വിവാദവുമായി ബന്ധപ്പെട്ട്
ബിജെപിയുടെ വനിത നേതാക്കൾ പശ്ചിമബംഗാൾ സർക്കാറിനുമേൽ വിഷയത്തിൽ കടുത്ത സമ്മർദം ചെലുത്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഭവസ്ഥലത്തേക്ക് പ്രതിപക്ഷ നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസ് സന്ദർശനാനുമതി നിഷേധിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു.
















