ചൂടായാലും, തണുപ്പായാലും ഷുഗറുള്ളവർക്ക് എല്ലാ ഭക്ഷണവും കഴിക്കാൻ സാധിക്കില്ല. എന്നാൽ കാലാവസ്ഥയ്ക്കനുസരിച്ചു നമ്മുടെ ഭക്ഷണ ശീലങ്ങൾ മറ്റതായിരിക്കാനും സാധിക്കില്ല. ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നതാണ്. പലരും വീട്ടിലേക്ക് വിയർത്ത്, ക്ഷീണിച്ചായിരിക്കും കയറി വരുന്നത്. അപ്പോൾ കുടിക്കാനെന്തെങ്കിലും എടുക്കുന്നത് സ്വാഭാവികമാണ്.
എന്നാൽ ഷുഗർ രോഗികൾക്ക് സാധരണക്കാരെ പോലെ എല്ലാ ജ്യൂസും, മറ്റു പാനീയങ്ങളൊന്നും കുടിക്കാൻ സാധിക്കില്ല. നിരവധി ഗുണങ്ങളുള്ള കരിക്കിൻ വെള്ളം പ്രേമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്നതാണ്
- Read more….
- ചൂടത്ത് ഇവ ഉറപ്പായും ശ്രദ്ധിക്കണം; ചൂട് കാലത്തെ എങ്ങനെ നേരിടാം?
- ഒരു നുള്ളു പെരും ജീരകം മതി കൊളസ്‌ട്രോൾ 7 ദിവസം കൊണ്ട് മാറും: പണ്ടുള്ളവർ പ്രയോഗിച്ചിരുന്ന ഈ വിദ്യ നിങ്ങൾക്കറിയുമോ?
- ‘പുകവലിക്കുന്നത് മകൾ കാണരുതെന്ന നിർബന്ധം ഉണ്ടായിരുന്നു: അതുകൊണ്ട് ആ തീരുമാനം എടുത്തു’: വെളിപ്പെടുത്തലുമായി ഷാഹിദ് കപൂർ| Shahid Kapoor
- നിരവധി പേരുടെ പരാതി; ജെമിനി താത്കാലികമായി നിർത്തുന്നു: ഗൂഗിൾ
- ഷാവോമി 14 അള്‍ട്രാ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും
കരിക്കിൻ വെള്ളത്തിന്റെ ഗുണങ്ങൾ
സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽനിര്ജ്ജലീകരണത്തിനു ഇളനീർ വെള്ളം നല്ല പ്രതിവിധിയാണ്. പൂർണമായും രോഗാണുമുക്‌തമായ ഈ പാനീയം വൃക്കരോഗികൾക്കും പ്രമേഹ ബാധിതർക്കും ഉപയോഗിക്കാം. കാരണം ഇവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്.
ഇളനീരിനുള്ളിലെ കാമ്പ് (ടെൻഡർ പൾപ്) കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റുന്നതുമാണ്. ഇളനീർ പിത്തത്തെയും വാതത്തെയും ശമിപ്പിക്കുന്നു. യൂറിനറി ബ്ലാഡർ ശുദ്ധമാക്കും.
ചൂടുകാലത്തെ കരിക്കിൻ വെള്ളത്തേക്കാൾ ഗുണം മഴക്കാലത്തേതിനാണ്. കണ്ണിന്റെ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഇളനീർ കുഴമ്പിൽ കരിക്കിൻവെള്ളം പ്രധാന ഘടകമാണ്.
ഇളനീരിലെ ഘടകങ്ങൾ
- 100 മില്ലി ലിറ്റർ ഇളനീരിൽ അടങ്ങിയിട്ടുള്ള ലവണങ്ങളും ജീവകങ്ങളും പഞ്ചസാരകളുംമില്ലിഗ്രാമിൽ
- പൊട്ടാസ്യം 294
- ക്ലോറൈഡ് 118
- മഗ്നീഷ്യം 16
- പഞ്ചസാരകൾ 5