ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ ഇൻജറി ടൈമിൽ വീഴ്ത്തി ജംഷഡ്പുർ എഫ്സി (2–1). 45–ാം മിനിറ്റിൽ നന്ദകുമാറിന്റെ ഗോളിൽ കൊൽക്കത്ത ക്ലബ് ലീഡ് നേടിയതാണ്. എന്നാൽ, 81–ാം മിനിറ്റിൽ റായ് തച്ചിക്കാവയുടെ ഗോളിൽ ജംഷഡ്പുർ ഒപ്പമെത്തി. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ (90+7) ഫ്രീകിക്ക് ഫ്രഞ്ച് താരം ജെറമി മൻസോരോ ഗോളാക്കി (2–1).
Read more :
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക